1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2011

ലണ്ടന്‍: ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഒടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡ് വില്‍ക്കാന്‍ തീരുമാനിച്ചു. 150 മില്യണ്‍ പൗണ്ട് എന്ന റെക്കോര്‍ഡ് തുകയാണ് ക്രിസ്റ്റിയാനോയെ വിട്ടുനല്‍കുന്നതിന് ക്ലബ്ബ് ചോദിച്ചിരിക്കുന്നത്.

റെക്കോര്‍ഡ് ഗോള്‍നേട്ടത്തോടെ മിന്നുന്ന ഫോമിലുള്ള ക്രിസ്റ്റ്യാനോ ഉടനെയൊന്നും റയലിനെ ഉപേക്ഷിക്കില്ലെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ കോച്ച് മൗറീന്യോയുമായി പരിശീലനത്തിനിടെ ഉണ്ടായ ഉരസലാണ് താരത്തിന് വിനയായത് എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് 80 മില്യണ്‍ ഡോളറിനാണ് പോര്‍ച്ചുഗലിന്റെ ഈ മുന്നേറ്റതാരം റയല്‍ മാഡ്രിഡിലെത്തിയത്. ചടുലമായ നീക്കങ്ങളിലൂടെ ചാമ്പ്യന്‍സ് ലീഗില്‍ ടീമിന്റെ കുന്തമുനയാകാനും ഈ ഇരുപത്തിയാറുകാരന് കഴിഞ്ഞിരുന്നു.

നേരത്തേ ലാ ലിഗയില്‍ ഇതുവരെയായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തം പേരിലാക്കിയിരുന്നു. ലീഗില്‍ ഇതുവരെയായി 38 ഗോളുകള്‍ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്.

1951ല്‍ അത്‌ലറ്റിക് ബില്‍ബായുടെ ടെല്‍മോ സാറ നേടിയ 38 ഗോളുകളെന്ന റെക്കോര്‍ഡിനൊപ്പമാണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍. 1990ല്‍ റിയലിന്റെ തന്നെ ഹ്യൂഗോ സാഞ്ചസും ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. ബാര്‍സയുടെ ലേണല്‍ മെസ്സിയാണ് 31 ഗോളോടെ ക്രിസ്റ്റ്യാനോയുടെ പിന്നിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.