1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2011

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ പുരുഷവിഭാഗം ചാമ്പ്യനെ നിശ്ചയിക്കാന്‍ ഇംഗ്ലണ്ടിന്റെ ആന്‍ഡി മറെയും സെര്‍ബിയയുടെ നോവാക് ദ്യോക്കോവിച്ചും ഞായറാഴ്ച ഏറ്റുമുട്ടും. വെള്ളിയാഴ്ച നടന്ന സെമി ഫൈനലില്‍ സ്‌പെയിനിന്റെ ഡേവിഡ് ഫെററിനെ 4-6, 7-6, 6-1, 7-6ന് പരാജയപ്പെടുത്തിയാണ് മറെ ഫൈനലിലെത്തിയത്.

75 വര്‍ഷത്തിനുശേഷം ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ബ്രിട്ടീഷുകാരന്‍ എന്ന പദവിയാണ് ഞായറാഴ്ച പുരുഷ സിംഗിള്‍സ് ഫൈനലിനിറങ്ങുന്ന ആന്‍ഡി മറെയെ കാത്തിരിക്കുന്നത്. 1936-ല്‍ ഫ്രെഡ് പെറിയാണ് ഗ്രാന്റ് സ്ലാം കിരീടം ഏറ്റവുമൊടുവില്‍ ബ്രിട്ടനിലെത്തിച്ച താരം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഏറ്റവുമൊടുവില്‍ നേടിയ ബ്രിട്ടീഷ് താരവും പെറിയാണ്. 1934-ല്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് മറെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.