1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

ഐസിസി ടെസ്റ്റ് റാങ്കിങില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനൊപ്പമാണ് സച്ചിന്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. പത്താംതവണയാണ് ടെസ്റ്റ് റാങ്കിംഗില്‍ സച്ചിന്‍ ഒന്നാമതെത്തുന്നത്. ശ്രീലങ്കയുടെ കൂമാര്‍ സംഗക്കാരയെ പിന്തള്ളിയാണ് ഇരുവരും ഒന്നാം സ്ഥാനത്തെത്തിയത്. പത്താം തവണയാണ് സച്ചിന്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മികച്ച പ്രകടനമാണ് സച്ചിനെ ഒന്നാമതെത്തിച്ചത്. 883 ആണ് സച്ചിന്റേയും കാലിസിന്റേയും പോയിന്റ്. ലിസ്റ്റില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ വീരേന്ദര്‍ സെവാഗും വി.വി.എസ്. ലക്ഷ്മണുമുണ്ട്. സെവാഗിന് ആറും ലക്ഷ്മണിന് ഒമ്പതാം റാങ്കുമാണ്. ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. രണ്ടാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.