1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2010

ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തില്‍ദക്ഷിണാഫ്രിക്കയ്ക്ക് 303 റണ്‍സിന്റെ വിജയലക്ഷ്യം, ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 228 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 111 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ശ്രീശാന്ത് രണ്ടും ഹര്‍ഭജന്‍ ഒരു വിക്കറ്റുമെടുത്തു. ക്രീസില്‍ കീഴടങ്ങിയ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് വി.വി.എസ് ലക്ഷ്മണിന്റെ ചെറുത്തുനില്‍പ്പാണ് കരുത്തായത്. ലക്ഷ്മണ്‍ 96 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മോര്‍ക്കെലും സോട്‌സ്‌ബെയും മൂന്ന് വിക്കറ്റ് വീതവും സ്റ്റെയിന്‍ രണ്ട് വിക്കറ്റുമെടുത്തു.

92 ന് നാല് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് ധോണിയും ലക്ഷ്മണും ചേര്‍ന്ന് 48 റണ്‍സ് നേടി. 21 റണ്‍സെടുത്ത് പുറത്തായ ധോണിയ്ക്ക് ശേഷം വന്ന ഹര്‍ഭജന് നാലു റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തകര്‍ച്ചയിലേക്ക് പോയ ഇന്ത്യയെ ലക്ഷ്മണും സഹീറും ചേര്‍ന്നാണ് രക്ഷിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 74 റണ്‍സിന്റെ നേരിയ ലീഡാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.