1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2011

ന്യൂദല്‍ഹി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ ലോകകപ്പില്‍ 2000 റണ്‍സ് തികച്ചു. നെതര്‍ലന്റ്‌സിനെതിരെ 18ാം റണ്‍സ് സ്‌കോര്‍ ചെയ്തതോടെയാണ് സച്ചിന്‍ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് സച്ചിന്‍.

അതേസമയം ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ നെതര്‍ലന്റ്‌സിനെതിരെ ഇന്ത്യയ്ക്ക് 190 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത നെതര്‍ലന്റ്‌സ് നല്ല നിലയില്‍ തുടങ്ങിയെങ്കിലും അത് തുടരാനായില്ല. മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുകയായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബോറന്‍ (38) നടത്തിയ പ്രകടനമാണ് നെതര്‍ലന്റ്‌സിനെ 189 റണ്‍സിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി സഹീര്‍ ഖാന്‍ മൂന്നും പീയുഷ് ചൗള, യുവരാജ് എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി സച്ചിനും സെവാഗുമാണ് ക്രീസിലുള്ളത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 45 റണ്‍സെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.