1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2011

പാരിസ്: ഫ്രഞ്ച് ഓപ്പണിലെ ആദ്യമല്‍സരങ്ങളില്‍ പ്രമുഖ താരങ്ങളെല്ലാം രണ്ടാംറൗണ്ടിലേക്ക് മുന്നേറി. സ്‌പെയിനിന്റെ ഡേവിഡ് ഫെററും വനിതാവിഭാഗത്തില്‍ സാമന്താ സ്റ്റോസറും യെലേന യാങ്കോവിച്ചും രണ്ടാംറൗണ്ടിലെത്തിയിട്ടുണ്ട്.

ഫിന്‍ലാന്‍ഡിന്റെ ദുര്‍ബ്ബലനായ എതിരാളി ജാക്കോ നിമിനെ 6-3,6-3,6-1 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെറര്‍ മുന്നേറിയത്. മാണ്ടെ കാര്‍ലോയിലും ബാര്‍സലോണയിലും ഫെറര്‍ ഫൈനലിലെത്തിയിരുന്നെങ്കിലും റഫേല്‍ നദാലിനോട് പരാജയപ്പെടാനായിരുന്നു വിധി.

വനിതാവിഭാഗത്തില്‍ സാമന്ത സ്റ്റോസര്‍ ചെക് റിപ്പബ്ലിക്കിന്റെ ഇവെറ്റ ബെനിസോവയെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2,6-3. മറ്റൊരു മല്‍സരത്തില്‍ സെര്‍ബിയയുടെ യെലേന യാങ്കോവിക് ഉക്രെയിനിന്റെ അലോന ബൊണ്ടാര്‍ക്കെനോയെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3,6-1.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.