1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്കന്തോര്‍പ്പ് മലയാളീ അസോസിയേഷന് ന്റെ വാര്‍ഷിക യോഗവും 2011-2012 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ആശ്ബിയിലെ ബ്രുംബി ചര്‍ച്ച ഹാളില്‍ വച്ച് നടത്തപ്പെട്ടു . കാഡിഫിലെ പ്രശസ്ത ഗാനമേള ട്രൂപ്പ് ആയ ലിറ്റില്‍ ഏയ്‌ന്ജല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കലാസന്ധ്യ യോടെ യോഗപരിപാടികള്‍ ആരംഭിച്ചു .

മുന്‍ ജനറല്‍ സെക്രട്ടറി വില്‍‌സണ്‍ ജോണ്‍ എല്ലാവര്‍ക്കും സ്വാഗതം അരുളി കഴിഞ്ഞവര്‍ഷത്തെ പ്രവത്തന റിപ്പോര്‍ട്ട്‌ വായിച്ചു . മുന്‍ ട്രഷറര്‍ ശ്രീ ജെറി J തൊട്ടിയില്‍ കണക്കു അവതരിപ്പിച്ചു . പ്രസിഡന്റ്‌ ശ്രീ മനോജ്‌ വാണിയപുരക്കല്‍ ,കഴിഞ്ഞവര്‍ഷം അസോസിയേഷന്‍ മെംബേര്‍സ് ചെയ്ത എല്ലാ സഹകരണത്തിനും നന്ദി രേഖപ്പെടുത്തി സംസാരിച്ചു .

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മനോജ്‌ വാണിയപുരക്കല്‍ പ്രസിഡന്റ്‌ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു . ശ്രീ ഡോമിനിക് കൊച്ചുമലയില്‍ ജനറല്‍ സെക്രട്ടറി ആയും മഞ്ജു ഷിബു വിനെ വൈസ് പ്രസിഡന്റ്‌ യും തിരഞ്ഞെടുത്തു . ജോയിന്റ് സെക്രട്ടറി ആയി ജിജിയും ട്രഷറര്‍ ആയി ശ്രീ റെജി ഫിലിപ്പ് നെയും തിരഞ്ഞെടുത്തു . സെബാസ്റ്റ്യന്‍ , Dr.ഷീന ജോര്‍ജ് , ജയമോള്‍ സോണി എന്നിവരെ എക്സിക്യൂട്ടീവ് മെംബേര്‍സ് ആയും തിരഞ്ഞെടുത്തു . യൂത്ത് പ്രതിനിധിയായി കുമാരി ഗംസീന ജീജ്സണ്‍ തിരഞ്ഞെടുക്കപ്പെട്ടു . Dr.ജോര്‍ജ് നെ മുഖ്യ ഉപദേശകനായി വീണ്ടും തിരഞ്ഞെടുക്കുകയുണ്ടായി.

തഥവസരത്തില്‍ സ്കന്തോര്‍പ്പില്‍ നിന്നും ചെസ്റ്റെര്‍ഫീല്‍ഡിലേക്ക് സ്ഥലം മാറി പോകുന്ന സ്കന്തോര്‍പ്പ് മലയാളീ അസോസിയേഷന്‍ ന്റെ ആരംഭം മുതല്‍ അംഗമായിരുന്ന Dr.സോണി Dr. ജാക്വിലിന്‍ കുടുംബത്തിന്നു യാതയയപ്പും നല്‍കുകയുണ്ടായി . ഡോ.സോണിയും കുടുംബവും സ്കന്തോര്‍പ് മലയാളീ അസോസിയേഷനു നല്‍കിയ സഹായ സഹകരണങ്ങള്‍ അവിസ്മരനീയമാനെന്നു മുന്‍ വൈസ് പ്രസിഡന്റ്‌ ജാന്‍സി റെജി തന്റെ ആശംസ പ്രസംഗത്തില്‍ പറഞ്ഞു . ഈ കുടുംബത്തിന്റെ അഭാവം സ്കന്തോര്‍പ് മലയാളികള്‍ക്ക് വന്‍ നഷ്ടമാണെന്ന് മുന്‍ ജോയിന്റ് സെക്രട്ടറി ശ്രീ ഷിബു ഈപ്പന്‍ വികാര നിര്‍ഭരമായ തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു൦. എസ്.എം.എയുടെ ചീഫ് അഡ്വൈസര്‍ ഡോ. ജോര്‍ജ്, ഡോ.സോണിയ്ക്കും കുടുംബത്തിനും എസ്.എം.എയുടെ വക പാരിതോഷികം നല്‍കുകയുണ്ടായി.

തുടര്‍ന്ന് നിയുക്ത ജനറല്‍ സെക്രട്ടറി ശ്രീ ഡോമിനിക് കൊച്ചുമലയില്‍ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുകയും തുടര്‍ന്നും സ്കന്തോര്പ് മലയാളീ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം ആവശ്യപ്പെടുകയും ചെയ്തു .

ലിറ്റില്‍ എന്ജേല്‍ ഗ്രൂപ്പ്‌ നോട് ചേര്‍ന്ന് എല്ലാ അംഗങ്ങളും പാട്ടുപാടി ഡാന്‍സ് ചെയ്ത്‌ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു . തുടര്‍ന്ന് നിയുക്ത ജനറല്‍ സെക്രട്ടറി ശ്രീ ഡോമിനിക് കൊച്ചുമലയില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും തുടര്‍ന്നും സ്കന്തോര്‍പ് മലയാളീ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം ആവശ്യപ്പെടുകയും ചെയ്തു . ലിറ്റില്‍ ഏഞ്ചല്‍സ്‍ ഗ്രൂപ്പിനോട് ചേര്‍ന്ന് എല്ലാ അംഗങ്ങളും പാട്ടുപാടി ഡാന്‍സ് ചെയ്ത്‌ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.