1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനെതിരെ അട്ടിമറി ശ്രമവും ഗൂഡാലോചനയും, ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥന്‍ രാജിവച്ചു. ബ്രിട്ടനെതിരെ ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ ബ്രിട്ടനിലെ ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥന്‍ ഷായ് മസോട്ട് രാജിവെച്ചതായി എംബസിയിലെ മുതിര്‍ന്ന വക്താവ് അറിയിച്ചു. സംഭവത്തില്‍ ഇസ്രായേല്‍ ബ്രിട്ടനോട് മാപ്പ് പറയുകയും സംഭവത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

അല്‍ ജസീറ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബ്രിട്ടനെതിരേ ഗൂഢാലോചന നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണു രാജി. ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറി അലന്‍ ഡങ്കനെ പുറത്താക്കാനുള്ള ഗൂഡാലോചനയുടെ വിവരങ്ങളാണ് ദി ലോബി എന്ന ഒളികാമറ ഓപ്പറേഷനിലൂടെ അല്‍ ജസീറ പുറത്തുവിട്ടത്. സംഭവത്തെ അപലപിക്കുന്നതായി ഇസ്രയേല്‍ എംബസി വ്യക്താവ് ട്വീറ്റ് ചെയ്തു.

ബ്രിട്ടനിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഔദ്യോഗിക ജീവിതം തകര്‍ക്കാന്‍ ഷായ് മസോട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ഗൂഢാലോചന നടത്തിയെന്നാണ് ഒളികാമറ ഓപറേഷനിലൂടെ അല്‍ ജസീറ പുറത്തു കൊണ്ട് വന്നത്. ബ്രിട്ടനില്‍ നിന്നും ഇസ്രായേലിനെതിരെ ഉയര്‍ന്ന് വരുന്ന ശബ്ദങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഇസ്രായേലിന്റെ മുന്‍കൈയോടെ വന്‍ തുക ചെലവാക്കി നടക്കുന്ന കാമ്പയിനെ സംബന്ധിച്ചുള്ള വിവരങ്ങളും അല്‍ ജസീറ പുറത്ത് വിട്ടിരുന്നു.

ഇസ്രായേലിനെ പിന്തുണക്കുന്ന ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, വിദ്യാര്‍ഥികള്‍, ഇസ്രായേല്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരിലാണ് ദി ലോബി ഓപറേഷന്‍ കേന്ദ്രീകരിച്ചിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.