1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2017

സ്വന്തം ലേഖകന്‍: യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടറെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ വംശജന്‍. അര്‍പ്പന്‍ ധോഷിയാണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ബാച്ചിലര്‍ ഓഫ് സര്‍ജറി ബിരുദം സ്വന്തമാക്കിയത്. 21 വയസ്സും 335 ദിവസവുമാണ് യുകെയിലെ ഏറ്റവും ചെറുപ്പമായ ഡോക്ടറാകുമ്പോള്‍ ധോഷിയുടെ പ്രായം. ആഗസ്റ്റില്‍ വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ഡോക്ടറായി അദ്ദേഹം ജോലിയില്‍ പ്രവേശിക്കും.

ഗുജറാത്ത് വംശജനായ അര്‍പ്പന്‍ മാതാപിതാക്കളോടൊപ്പം ഫ്രാന്‍സിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറിലെ പ്രാദേശിക സ്‌കൂളിലായിരുന്നു 13 വയസ്സുവരെ അര്‍പന്റെ പഠനം. പിന്നീടു പിതാവിന്റെ ജോലി സംബന്ധമായി ഫ്രാന്‍സിലേക്കു മാറി. തുടര്‍ വിദ്യാഭ്യാസം അവിടെയായിരുന്നു. ഇംഗ്ലിഷ് കൂടാതെ, ഹിന്ദിയും ഗുജറാത്തിയും അര്‍പനു സംസാരിക്കാന്‍ അറിയാം.

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍നിന്നു മെഡിക്കല്‍ ബിരുദം സ്വന്തമാക്കിയ റേച്ചല്‍ ഫായെ ഹില്‍ ആയിരുന്നു ഇതുവരെ കെയിലെ പ്രായം കുറഞ്ഞ ഡോക്ടറെന്ന റെക്കോര്‍ഡ് കൈവശം വച്ചിരുന്നത്. 2010ല്‍ ബിരുദം കരസ്ഥമാക്കുമ്പോള്‍ 21 വര്‍ഷവും 352 ദിവസവുമായിരുന്നു അവരുടെ പ്രായം.യുകെയിലെ ഏറ്റവും പ്രായം കുറത്ത ഡോക്ടര്‍ താനാണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് അര്‍പ്പന്റെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.