1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2011

സാമ്പത്തിക പ്രതിസന്ധി പിടി മുറുക്കിയതോടെ ബ്രിട്ടനില്‍ തൊഴിലില്ലായ്മയും രൂക്ഷമായിരുന്നു, ഗവണ്‍മെന്റ് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും പലതും ഫലം കണ്ടില്ല എന്നതാണ് സത്യം. ബ്രിട്ടീഷുകാരുടെ തൊഴില്‍ ചെയ്യാനുള്ള മടിയും ഇതിനൊരു കാരണമാണ് എന്നത് മറ്റൊരു സത്യം. എന്തായാലും കാര്‍ നിര്‍മാതാക്കളിലെ വമ്പനായ ടാറ്റയുടെ ജാഗ്വാര്‍ ബ്രിട്ടനില്‍ പുതിയ പ്ലാന്റ് തുടങ്ങുന്നു. 355 മില്യന്‍ പൌണ്ട് നിക്ഷേപത്തില്‍ മിഡ്‌ ലാന്റ്സിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്നത്.

750 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതിയ്ക്ക് കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒപ്പം നുറുകണക്കിന് അനുബന്ധ തൊഴിലുകളും സൃഷ്ടിക്കപ്പെടും. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും കൊണ്ട്ട് വീര്‍പ്പ് മുട്ടുന്ന ബ്രിട്ടന് തിര്‍ച്ചയായും ഇതൊരു ആശ്വാസമായിരിക്കും. സര്‍ക്കാരും ബിസിനസ് നേതാക്കളും ഈ പുതിയ പ്ലന്റിനെ സ്വാഗതം ചെയ്ത് കഴിഞ്ഞു. മങ്ങിക്കിടക്കുന്ന കാര്‍ വിപണിയില്‍ പുത്തനുണര്‍വ്വ് നല്‍കാന്‍ ജാഗ്വാരിനു സാധിക്കും.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്ന്‍ ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ് പറഞ്ഞു. ഒപ്പം 10 മില്യന്‍ പൌണ്ടിന്റെ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 18 മാസങ്ങളുടെ കഠിന പ്രയത്നത്തിനോടുവിലാണ് ജാഗ്വാരിനെ ലാഭത്തിലെത്തിക്കാന്‍ കഴിഞ്ഞതെന്ന്‍ അധികൃതര്‍ പറഞ്ഞു. പുതിയ പ്ലാന്റിന്റെ സാങ്കേതിക വിവരങ്ങള്‍ ജാഗ്വാര്‍ പുറത്ത് വിട്ടിട്ടില്ല. പെട്രോള്‍ ഡിസല്‍ എഞ്ചിനുകള്‍ ഉണ്ടാകും പുതിയ കാറിന്.

ഏതെല്ലാം മോഡലുകലാണ് നിര്‍മ്മിക്കാന്‍ പോകുന്നതെന്നും അറിയിച്ചിട്ടില്ല. ഈ പുതിയ നീക്കം കാര്‍ വിപണിയില്‍ മാത്രമല്ല തൊഴില്‍ വിപണിയിലും കാര്യമായ ചലനങ്ങളുണ്ടാക്കും. ബാക്കിയെല്ലാം കാത്തിരുന്ന്‍ കാണാം. എന്നാല്‍ ഇന്ത്യന്‍ കമ്പനിയായ ടാറ്റയുടെ ജാഗ്വാര്‍ നല്‍കുന്ന തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഏതെങ്കിലും ബ്രിട്ടീഷുകാരന്‍ മുന്നിട്ടിറങ്ങുമോ എന്നത് കണ്ടറിയണം, അല്ലാത്തപക്ഷം കുടിയേറ്റക്കാരെ കൊണ്ട് ഈ ഒഴിവുകള്‍ നികത്തേണ്ടി വരും എന്നുറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.