ഇന്ത്യയുടെ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുനേരെ ഷോയ്‌ബ് അക്‌തര്‍ തൊടുത്തുവിട്ട ബൗണ്‍സറിന് പാക് മുന്‍ ക്യാപ്‌റ്റന്‍ ഷാഹിദ് അഫ്രീദിയുടെ പിന്തുണ. തന്നെ നേരിടാന്‍ സച്ചിന് ഭയമാണെന്ന് തന്റെ പുസ്‌തകമായ `കോണ്‍ട്രാവേഴ്‌സിലി യുവേഴ്‌സി’യിലൂടെ പാക് ഫാസ്‌റ്റ് ബൗളര്‍ ഷോയിബ് അക്‌തര്‍ പരാമര്‍ശിച്ചതായുള്ള വാര്‍ത്തകള്‍ എത്തി എറെ ചര്‍ച്ചയായതിന് കുറച്ചുദിവസം കഴിഞ്ഞ് അഫ്രീദിയുടെ പിന്തുണയെത്തുന്നു. റാവണ്‍പിണ്ടി എക്‌സ്‌പ്രസ് ആയ അക്‌തറെ നേരിടുമ്പോള്‍ സച്ചിന്റെ കാലുകള്‍ക്ക് വിറയലുണ്ടായി കൂട്ടിയിടിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് അഫ്രീദിയുടെ പുതിയ വെളിപ്പെടുത്തല്‍.
അക്‌തറിന്റെ പരാമര്‍ശത്തെക്കുറിച്ച് എന്തുപറയുന്നുവെന്ന് ഷാഹിദ് അഫ്രീദിയോട് ചോദിച്ചപ്പോളാണ് `ഷോയിബ് പറഞ്ഞത് ശരിയാണ്. ടെന്‍ഡുല്‍ക്കറിന് അദ്ദേഹത്തെ പേടിയായിരുന്നു. അക്‌തറിന്റെ ബോളിനെ നേരിടുമ്പോള്‍ സച്ചിന്റെ കാലുകള്‍ വിറയ്‌ക്കുന്നതായി ഞാന്‍ ഫീല്‍ഡ് ചെയ്യുന്ന സമയത്ത് കണ്ടിട്ടുണ്ട്’- അഫ്രീദിയുടെ വാക്കുകളെ ഉദ്ധരിച്ച് ദി എക്‌സപ്രസ് ട്രൈബൂണ്‍ പറയുന്നു. ഇത്തരംകാര്യങ്ങള്‍ ഒരു ബാറ്റ്‌സ്‌മാനെ സംബന്‌ധിച്ച് സാധാരണമായ കാര്യങ്ങളാണെന്നും ഔള്‍ റൗണ്ടര്‍ അഫ്രീദി പറയുന്നു. `ബാറ്റിംഗ് സമയത്ത് എല്ലാ ബാറ്റ്‌സ്‌മാന്‍മാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാകാം. സയ്യിദ് അജ്‌മലിനെ നേരിടുമ്പോള്‍പോലും (പാക് ഓഫ് സ്‌പിന്നര്‍)’- അഫ്രീദി പറയുന്നു.
പുസ്‌തകത്തില്‍ പറഞ്ഞതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ചില വാക്കുകള്‍ മാത്രമെടുത്ത് തലക്കെട്ട് അടിക്കുകയാണെന്നും സച്ചിനെ താന്‍ ബഹുമാനിക്കുമെന്നും പറഞ്ഞ് പിന്നീട് അക്‌തര്‍ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. പൊതുവെയുള്ള കാര്യങ്ങളല്ല, ചില സന്ദര്‍ഭങ്ങളിലെ കാര്യങ്ങളാണ് പുസ്‌തകത്തിലൂടെ പറഞ്ഞതെന്നും അക്‌തര്‍ പറഞ്ഞു. പുസ്‌തക പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടത്താനിരുന്ന അക്‌തറിന്റെ പുസ്‌തകപുറത്തിറക്കല്‍ പരിപാടിയൊക്കെ തടസപ്പെടുകയും ചെയ്‌തു. ഏതായാലും അഫ്രീദിയുടെ കമന്‍േറാടെ ഈ വാര്‍ത്തയ്‌ക്ക് ഇനിയും ചൂടുപിടിക്കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല