1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2024

സ്വന്തം ലേഖകൻ: കൃഷി വൻ നഷ്ടമായതോടെ ഓസ്‌ട്രേലിയയിൽ വ്യാപകമായി മുന്തിരി കൃഷി ഉടമകൾ നശിപ്പിക്കുന്നതായി റിപ്പോർട്ട്. മുന്തിരിയുടെ വില ഇടിയുകയും കർഷകരും വൈൻ നിർമ്മാതാക്കളും പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് അമിത ഉത്പാദനം നിയന്ത്രിക്കുന്നതിന് മുന്തിരിച്ചെടികൾ നശിപ്പിക്കുന്നത്.

ലോകത്ത് വൈൻ കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയിൽ 2023 മധ്യത്തിലെ കണക്കുകൾ പ്രകാരം ഇരുനൂറ് കോടി ലിറ്ററിലധികം വൈൻ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണ്. ഏകദേശം രണ്ട് വർഷത്തെ ഉത്പാദനമാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. ലോകത്താകമാനം വീഞ്ഞിൻ്റെ ഉപഭോഗം കുറഞ്ഞത് ഓസ്‌ട്രേലിയയെ സാരമായി ബാധിച്ചിട്ടുണ്ട്. സമീപവർഷങ്ങൾവരെ ആശ്രയമായിരുന്ന ചൈനീസ് വിപണിയിലെക്കുള്ള കയറ്റുമതി നിലച്ചതും അവസ്ഥ മോശമാക്കി.

ഈ വർഷം വൈൻ മുന്തിരി വില വീണ്ടും കുറയുമെന്നാണ് സർക്കാർ തലത്തിൽ ലഭിക്കുന്ന സൂചന. ചൈന ഈ മാസം വീണ്ടും ഇറക്കുമതി അനുവദിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും കാര്യമായ പ്രയോജനം ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. 1950-കളിൽ എത്തിയ ഇറ്റാലിയൻ കുടിയേറ്റക്കാർ മുന്തിരിവള്ളികൾ വളർത്തിയെടുക്കുന്നതിന് രൂപപ്പെടുത്തിയ ഭൂപ്രകൃതിയും ജലസേചനവുമുള്ള ഗ്രിഫിത്ത് പോലുള്ള ഉൾനാടൻ പ്രദേശങ്ങളിലാണ് ഓസ്‌ട്രേലിയയിലെ വൈൻ മുന്തിരിയുടെ മൂന്നിൽ രണ്ട് ഭാഗവും കൃഷിചെയ്യുന്നത്.

പ്രധാന വൈൻ നിർമ്മാതാക്കൾ നന്നായി വിറ്റഴിയുന്ന വിലകൂടിയ കുപ്പികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഗ്രിഫിത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ സാധരണ കർഷകരും വൈൻ നിർമ്മാതാക്കളും പ്രതിസന്ധിയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.