1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2011

ബിനോജ് സെബാസ്റ്റ്യന്‍

താളം ഫാമിലി ക്ലബിന്റെ മൂന്നാമത് വാര്‍ഷികവും ഓണാഘോഷവും ആവേശത്തിന്റെ അലകടലുകള്‍ തീര്‍ത്ത് ലിറ്റില്‍ ഏഞ്ചല്‍സ് യുകെ ബാന്‍ഡ് അത്യുജ്ജലമാക്കി. ഇരുപത്തിനാലാം തിയ്യതി വൈകുന്നേരം വെസ്റ്റ്ക്ളിഫിലെ സെന്റ്‌ സേവ്യേഴ്സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നാല് മണിയോടെ ആരംഭിച്ച പരിപാടികള്‍ക്ക് ക്ലബ് ട്രഷറര്‍ ദേവസിക്കുട്ടി കല്ലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. ദമ്പതികള്‍ അവതരിപ്പിച്ച അവതരണ ഗാനാവിഷ്കാരം വ്യത്യസ്തവും ഹൃദ്യവുമായി.

ക്ലബ് വൈസ് പ്രസിഡണ്ട്‌ ബിനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ലബ് പ്രസിഡണ്ട് ജോയ് എബ്രഹാം വാര്‍ഷിക ആഘോഷങ്ങളുടെ ഉത്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി സാബു സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ലബിന്റെ വിഭാഗങ്ങളായ താളം ഡ്രാമ ക്ലബ്, താളം ഡാന്‍സ് സ്കൂള്‍, താളം മ്യൂസിക് സ്കൂള്‍ എന്നിവയുടെ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.

തുടര്‍ന്നു 6 .30 ഓടെ സ്റ്റേജില്‍ എത്തിയ കാര്‍ഡിഫ് ലിറ്റില്‍ ഏഞ്ചല്‍സ് അക്ഷരാര്‍ത്ഥത്തില്‍ സൌത്തെണ്ടില്‍ ആവേശത്തിന്റെ അലകടല്‍ തീര്‍ക്കുകയായിരുന്നു. സഹോദരിമാരായ യെം പിപ്സ് (12) യെന്‍ പിപ്സ് (10), ഡോണ്‍ പിപ്സ് എന്നിവര്‍ 7 ഭാഷകളിലായി നടത്തിയ ഗാനമേളയും, വയലിന്‍ ഫ്യൂഷന്‍, വയലിന്‍ സോളോ എന്നിവ അത്യതം ഹൃദ്യവും ആവേശഭരിതവുമായിരുന്നു. കാര്‍ഡിഫ് ലിറ്റില്‍ ഏഞ്ചല്‍സ് യുകേക്ക് താളം ക്ലബിന്റെ സ്നേഹോപഹാരം ക്ലബിന്റെ സ്ഥാപക പ്രസിഡണ്ടും പ്രമുഖ ഗിത്താരിസ്ട്ടും കീ ബോര്‍ഡ് പ്ലേയറുമായ ടോമി തോമസ്‌ കുരിശിങ്കല്‍ നല്‍കുകയുണ്ടായി.

ഈ കുഞ്ഞു മാലാഖമാര്‍ താളം ക്ലബിന്റെ കുഞ്ഞു മക്കള്‍ക്ക്‌ പ്രചോദനവും മാത്രുകയുമാകട്ടെയെന്നു അദ്ദേഹം ആശംസിച്ചു. അതിനവരെ ഒരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അവരുടെ മാതാപിതാക്കളായ കുമരകം തങ്കതോണിയില്‍ ഡോ: പിപ്സ് ജോസഫ്, ഗിഗി പിപ്സ് എന്നിവരെ താളം ക്ലബിന്റെ പേരില്‍ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കേരളം റെസ്റ്റോരണ്ട് ഒരുക്കിയ വിഭവ സമൃദ്ദമായ ഓണസദ്യയോടെ സമാപിച്ചു. ചടങ്ങുകള്‍ക്ക് ക്ലബ് ഓര്ഗാനിസര്‍ റോയി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി. ജോര്‍ജ് കുര്യന്‍, സനിദ തോമസ്‌, മനുകുട്ടന്‍, ജോജി മാത്യുസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.