1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2022

സ്വന്തം ലേഖകൻ: ബ്രെഡ് കഴിച്ചതിന്റെ പേരിൽ ഒരാളുടെ മുഖം കംപ്ലീറ്റ് ആയിട്ട് ഓപ്പറേറ്റ് ചെയ്ത് മാറ്റുകയോ? അമേരിക്കക്കാരനായ മാർക്ക് ടാറ്റം എന്ന ആളുടെ മുഖമാണ് ശസ്ത്രക്രിയയിലൂടെ മുഴുവനായും മാറ്റിവെച്ചത്. പഴകിയ ബ്രഡ് കഴിച്ചതിനെ തുടർന്ന് മ്യൂക്കോർ മൈക്കോസിസ് എന്ന ഫംഗസ് ബാധ പിടിപെടുകയായിരുന്നു. പിന്നാലെയാണ് ശസ്ത്രക്രിയയിലൂടെ മുഖത്തിലെ കണ്ണും മൂക്കുമൊക്കെ നീക്കം ചെയ്യേണ്ടി വന്നത്.

2001ലാണ് സംഭവം നടക്കുന്നത്. അമേരിക്കക്കാരനായ മാർക്ക് രാത്രി ഉറങ്ങുന്നതിന് മുൻപ് ബ്രെഡ് കഴിച്ച് കിടന്നതാണ്. രാവിലെ എഴുന്നേറ്റപ്പോൾ അസഹ്യമായ തലവേദനയും ശരീരവേദനയൊക്കെ അനുഭവപ്പെട്ടു. തുടർന്ന് ചികിത്സ തേടിയപ്പോഴാണ് തനിക്ക് മ്യുക്കോർ മൈക്കോസിസ് പിടിപെട്ടതായി കണ്ടെത്തുന്നത്. ഈ ഫംഗസ് ബാധ മുഖത്തേയും മൂക്കിലേയും ടിഷ്യൂസ് ഒക്കെ നശിപ്പിക്കുകയാണ് ചെയ്യുന്ന്. പതിയെ തലച്ചോറിലേക്കും ഈ ഭംഗസ് വ്യാപിക്കും. ഇത് മരണത്തിന് വരെ കാരണമാകും. ഈ അവസ്ഥ ഒഴിവാക്കാനാണ് ടാറ്റം തന്റെ മൂക്കം കണ്ണുമൊക്കെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

മ്യൂക്കോർ മൈക്കോസിസ് എന്ന അണുബാധ അത്ര അസാധാരണമല്ല, പക്ഷേ ടാറ്റത്തിന് അത് വരുത്തിയ നാശത്തിന്റെ വ്യാപ്തി വളരെ അപൂർവമായിരുന്നു. മുഖമില്ലാത്ത മനുഷ്യൻ എന്ന പേരിലാണ് മാർക്ക് അറിയപ്പെട്ടിരുന്നത്. തന്റെ 44-മത്തെ വയസ്സിലായിരുന്നു രോഗം പിടിപെടുന്നത്. ആദ്യദിനങ്ങളിലൊക്കെ ലോകത്ത് അതിജീവിക്കാൻ മാർക്കിന് വളരെ പ്രയാസമായിരുന്നു. വികൃതരൂപം കണ്ട് ആരും മാർക്കിനോട് മിണ്ടിയിരുന്നില്ല. പ്രമേഹം അല്ലെങ്കിൽ രക്താർബുദം പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ രോഗം ബാധിക്കുന്നത്.

രോഗനിർണയം നടത്തി ഒരാഴ്ചയ്‌ക്കുള്ളിൽ ടാറ്റമിനെ ലൂയിസ്വില്ലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. ജീവിക്കണോ അതോ മരിക്കണോ എന്ന് തിരഞ്ഞെടുക്കേണ്ട ദിവസങ്ങളായിരുന്നു അതെന്നാണ് മാർക്ക് പറഞ്ഞത്. കണ്ണുകളും മൂക്കിന്റെ സൈനസുകളും വായയുടെ മുകൾ ഭാഗവും നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്താം, അല്ലെങ്കിൽ മരിക്കുന്നതുവരെ ചികിത്സ തുടരാം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് ശസ്ത്രക്രിയ നടത്താൻ മാർക്ക് തീരുമാനിച്ചു. ശസ്ത്രക്രിയയിലൂടെ ഫംഗസ് ബാധയേറ്റ മുഖത്തിലെ ഭാഗങ്ങൾ നീക്കം ചെയ്തു. അങ്ങനെ മുഖമില്ലാത്ത മനുഷ്യനായി മാർക്ക് ടാറ്റം മാറി.

വേദനയും കഷ്ടപ്പാടും ഉണ്ടായിരുന്നിട്ടും തന്റെ തീരുമാനം എളുപ്പമായിരുന്നുവെന്നാണ് ശസ്ത്രക്രിയയ് ശേഷം ടാറ്റം പറഞ്ഞത്. ലൂയിസ്വില്ലെയിലെ ഡോക്ടർമാരെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ ടാറ്റം ശസ്ത്രക്രിയയെ അതിജീവിച്ചു. ശസ്ത്രക്രിയയ്‌ക്ക് ശേഷം, ടാറ്റംസിന്റെ രോഗവുമായി ബന്ധപ്പെട്ട നിരവധി ചെറിയ സ്‌ട്രോക്കുകൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ ടാറ്റത്തിന് സാധിക്കുമായിരുന്നില്ല.

പിന്നാലെ ക്രിതൃമ കണ്ണും മൂക്കും വായയും നിർമ്മിച്ച് മാർക്ക് മുഖത്ത് സ്ഥാപിക്കുകയായിരുന്നു. തുടർന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനും ടാറ്റത്തിന് സാധിച്ചു. എന്നാൽ ടാറ്റത്തിന്റെ ജീവിതത്തിൽ തിരിച്ചടികൾ വീണ്ടും വന്നുകൊണ്ടേയിരുന്നു. 2005ൽ ഒരു സ്‌ട്രോക്ക് അനുഭവപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ വലതുഭാഗം പൂർണ്ണമായും തളർന്നു പോയി. പിന്നാലെ 2005 ഫെബ്രുവരി 26ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർത്ഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതോടെയാണ് ഭക്ഷ്യവിഷബാധ വീണ്ടും ചർച്ചയായത്. ഭക്ഷ്യവിഷബാധയെക്കുറിച്ചും ഭക്ഷണങ്ങൾ ശരിയായ രീതിയിൽ പാകം ചെയ്യേണ്ടതിനെക്കുറിച്ചുമൊക്കെ ചർച്ചകൾ ഇപ്പോൾ ഉയരുന്നുണ്ട്. ചെറിയൊരു പൂപ്പൽ ബാധയാണ് ടാറ്റത്തിന്റെ ജീവിത രീതി തന്നെ മാറ്റിമറിച്ചത്.

പൊടിപടലങ്ങളിൽനിന്നും മലിനജലത്തിൽനിന്നുമൊക്കെ ബാക്ടീരിയയും ഭംഗസും ഭക്ഷണത്തിൽ കലരാനുള്ള സാധ്യത ഏറെയാണ്. വീട്ടിലുണ്ടാക്കി സൂക്ഷിച്ചുവെച്ചു പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണംവഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. ഭക്ഷ്യവിഷബാധയുണ്ടാവാതിരിക്കാൻ ജാഗ്രത പാലിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.