1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2011

ഫുട്ബാള്‍ താരം ഐ.എം. വിജയനെ പൊലീസില്‍ തിരിച്ചെടുക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അനുമതി നല്‍കി. നേരത്തെ എഎസ്‌ഐ പദവിയിലിരിക്കെ ജോലിക്ക് ഹാജരായില്ലെന്ന് കാണിച്ച് വിജയനെ സേനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ടീം ഉപേക്ഷിച്ച് മറ്റ് ടീമുകളിലേക്ക് വിജയന്‍ ചേക്കേറുകയായിരുന്നു.

ഇടത് സര്‍ക്കാറിന്റെ കാലത്ത് വിജയന്‍ പൊലീസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കാണിച്ച് സര്‍ക്കാറിന് അപേക്ഷ നല്‍കി. വിജയനെ പൊലീസില്‍ തിരിച്ചെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തു.ഈ തീരുമാനമാണ് പി.എസ്.സിയുടെ അനുമതിക്കായി സര്‍ക്കാര്‍ സമര്‍പ്പിച്ചത്. വിജയനെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം കമീഷനും അംഗീകരിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.