1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2024

സ്വന്തം ലേഖകൻ: ജനസംഖ്യാ വിസ്ഫോടനത്തിന് സമായനമായ രീതിയില്‍ ലണ്ടനിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. മേയര്‍ സാദിഖ് ഖാന്റെ വിഭാഗീയത സൃഷ്ടിക്കുന്ന നയങ്ങളും അതുപോലെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയായി വികസിക്കാത്തതും നഗരത്തിലെ ജീവിതം ദുരിത പൂര്‍ണ്ണമാക്കുകയാണെന്ന് റിഫോം യു കെ പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഹോവാര്‍ഡ് കോക്സ് ആരോപിക്കുന്നു. ഏതൊരു കാലത്തും ഉണ്ടായിരുന്നതിനേക്കാള്‍ വലുതാണ് ഇപ്പോള്‍ ലണ്ടന്‍ നഗരത്തിലെ ജനസംഖ്യ എന്ന് അടുത്തിടെ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

കോവിഡ് കാലത്ത് നഗരം വിട്ടുപോയവ്ഗര്‍ തിരികെ എത്താന്‍ ആരംഭിച്ചതോടെ ലണ്ടനിലെ ജനസംഖ്യ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണെന്ന് സെന്റ ഫോര്‍ സിറ്റീസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. മേയ് 2 ന് നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ സാദിഖ് ഖാനെതിരെ മത്സരിക്കും എന്ന് കണക്കാക്കപ്പെടുന്ന ഹോവാര്‍ഡ് കോക്സ് ആരോപിക്കുന്നത് നഗരജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുന്നു എന്നാണ്.

മേയറുടെ, സത്യസന്ധമല്ലാത്തതും, പണം പിഴിനായും അതുപോലെ വിഭാഗീയത സൃഷ്ടിക്കാനുമുള്ള നയങ്ങളുടെ ബ്പരിണിതഫലമാണിതെന്നും കോക്സ് ആരോപിക്കുന്നു. കുറ്റകൃത്യങ്ങള്‍ പെരുകുന്നു, നികുതികള്‍ വര്‍ദ്ധിക്കുന്നു, സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന ഹൗസിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലാതായിരിക്കുന്നു, അദ്ദേഹം തുടര്‍ന്നു. എന്നാല്‍, ഇപ്പോഴും സമ്പന്നരായ അന്താരാഷ്ട്ര കുടിയേറ്റക്കാര്‍ തലസ്ഥാന നഗരിയില്‍ ഒട്ടി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അത്തരക്കാര്‍ക്ക് ലണ്ടനിലെ ചെലവുകള്‍ താങ്ങാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ ഒരു താഴ്ന്ന വരുമാനക്കാരനോ, ഒരു ചെറുകിട വ്യാപാരിയോ ആണെങ്കില്‍ നിങ്ങള്‍ക്ക് അതിജീവനം ക്ലേശകരമാകും. ഇത് ശരിയാണോ എന്ന് കോക്സ് ചോദിക്കുന്നു. 2019 പകുതിക്കും 2021 പകുതിക്കും ഇടയിലായി ലണ്ടനിലെ ജനസംഖ്യയില്‍ 75,500 പേരുടെ കുറവുണ്ടായിരുന്നു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം ജനസംഖ്യയില്‍ 66,000 പേരുടെ വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. 2022 ജൂണിലെ കണക്കനുസരിച്ച്, പ്രാഥമിക നഗര മേഖലയില്‍ മാത്രം 10.1 ദശലക്ഷം പേരാണ് താമസിക്കുന്നത്.

ലണ്ടനിലെ കാംഡന്‍, ടവര്‍ ഹാംലറ്റ് പോലുള്ള ഇന്നര്‍ ബറോകളില്‍, കോവിഡ് പൂര്‍വ്വകാലഘട്ടത്തില്‍ ഉണ്ടായിരുന്ന ശരാശരിയേക്കാള്‍ കൂടുതലായി ആളുകള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് താമസസൗകര്യങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും തത്ഫലമായി വീട് വാടകയില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തു. അതേസമയം, ലണ്ടനിലെ പൊതു ഗതാഗതം സംവിധാനത്തില്‍ ഏറെ പരിഷ്‌കാരങ്ങള്‍ വരുത്തി അതിനെ കൂറ്റുതല്‍ മെച്ചപ്പെട്ടതാക്കിയിട്ടുണ്ട് സാദിഖ് ഖാന്‍ എന്ന് മേയറുടെ വക്താവ് പറയുന്നു. കൂടുതല്‍ ശമ്പളം നല്‍കി കൂടുതല്‍ നൈപുണ്യമുള്ളവരെ ലണ്ടനില്‍ ജോലി ചെയ്യാനായി ക്ഷണിച്ചിട്ടുമുണ്ട് എന്നും വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.