1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2015

മൊബൈലില്‍ സമ്മാനം ലഭിച്ചെന്ന മെസ്സേജ് തട്ടിപ്പില്‍ സൗദി യുവതിക്ക് വന്‍തുക നഷ്ടമായി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ വ്യാവസായിക നഗരമായ ജുബൈലിലാണ് യുവതിക്ക് 13,500 റിയാല്‍ (ഏകദേശം രണ്ടു ലക്ഷം രൂപ) നഷ്ടപ്പെട്ടത്. യുവതിയുടെ ഫോണിലേക്ക് മൊബൈല്‍ കമ്പനിയില്‍ നിന്നാണെന്ന സാക്ഷ്യപ്പെടുത്തലോടെ അജ്ഞാതന്‍ തുടക്കമിട്ട വിളിയുടെ ബാക്കിപത്രമായാണ് പണം നഷ്ടപ്പെട്ടത്. യുവതിക്ക് രണ്ടു ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ലിസ്റ്റില്‍ പേര് നിലനിര്‍ത്താന്‍ 13,500 റിയാല്‍ നിരക്കിനുള്ള മൊബൈല്‍ കാര്‍ഡുകള്‍ അയച്ചു കൊടുക്കണമെന്നുമായിരുന്നു സന്ദേശം.

എന്നാല്‍, വസ്തുത അന്വേഷിക്കാതെ യുവതി രണ്ടുലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചെന്നു കേട്ടപ്പോള്‍ അജ്ഞാതന്‍ ആവശ്യപ്പെട്ട തുകക്കുള്ള മൊബൈല്‍ റീചാര്‍ജ് കൂപ്പണുകള്‍ സംഘടിപ്പിച്ചു നല്‍കുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അത്രയും തുക കണ്ടെത്തുന്നതിനു യുവതി തന്റെ ആഭരണങ്ങള്‍ വരെ വില്‍ക്കുകയും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങുകയും ചെയ്തിട്ടുണ്ട്.

പിന്നീടാണ് യുവതി തനിക്കു പണം നഷ്ടമായെന്നും സമ്മാനം അറിയിച്ചു കൊണ്ടുള്ള സന്ദേശം വ്യാജമായിരുന്നെന്നും അറിഞ്ഞത്. ഇത്തരം അജ്ഞാത ഫോണ്‍ വിളികളില്‍ വീണു പോകരുതെന്നും രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള ഇത്തരം ഓഫറുകള്‍ അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളില്‍ പൊതുജനം വീണു പോകരുതെന്നും കിഴക്കന്‍ പ്രവിശ്യ പൊലിസ് വാര്‍ത്താ വിഭാഗവക്താവ് സിയാദ് അല്‍ റുഖൈതി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ഇതുപോലെ ഒരു വ്യാജ സംഘത്തിന്റെ വലയില്‍ ബോളിവുഡ് നടനായ കരണ്‍ കുടുങ്ങിയത്. ഏകദേശം ഏഴു ലക്ഷത്തോളം രൂപ കരണ് ഈ ഇനത്തില്‍ നഷ്ടമാകുകയും ചെയ്തു. ഓഡി കമ്പനിയുടെ പേര് പറഞ്ഞായിരുന്നു നൈജീരിയക്കാരായ ആളുകള്‍ കരണിന്റെ കൈയില്‍നിന്നും പണം തട്ടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.