1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2011

ടോമിച്ചന്‍ കൊഴുവനാല്‍

മലയാളി അസോസിയേഷന്‍ ഓഫ് റെഡ്‌ ഹില്‍ , സറെ(മാര്‍സ്) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം അതി ഗംഭീരമായി റെഡ്‌ ഹില്ലിലെ സെന്റ്‌ ജോസഫ് കത്തോലിക് ചര്‍ച്ചിലെ പാരിഷ് ഹാളില്‍ കൊണ്ടാടി. രാവിലെ 9.30 ക്ക് പൂക്കളമൊരുക്കി ആരംഭിച്ച ആഘോഷ പരിപാടികകളില്‍ മാര്‍സ് പ്രസിഡണ്ട് സന്തോഷ്‌ മാടപ്പാട്ട് ഓണസന്ദേശം കൈമാറി, യുക്മയുടെ പ്രസിഡണ്ടായ വര്‍ഗീസ്‌ ജോണ് ചടങ്ങില്‍ വിശിഷ്ടാഥിതി ആയിരുന്നു. വിവിധതരം നൃത്തങ്ങളും സ്കിറ്റുകളും വേദിയില്‍ അരങ്ങേറി. ക്ലാസിക്കല്‍ ഡാന്‍സ്കലാപരിപാടികലുടെ മുഖ്യ ആകര്‍ഷണമായിരുന്നു ഇതോടൊപ്പം തന്നെ മാര്സിലെ പെണ്‍കൊടികള്‍ ‘പെണ്ണല്ലേ പെണ്ണല്ലേ’ എന്നാ ഗാനത്തിന് ചുവടു വെച്ചപ്പോഴും ‘ചെട്ടിക്കുളങ്ങര ഭരണി നാളില്‍’ എന്നാ ഗാനം വേദിയില്‍ ആലപിക്കപ്പെട്ടപ്പോഴും സദസ് ആവേശഭരിതമായിരുന്നു.

നൂറിലധികം പേര്‍ സംബന്ധിച്ച ആഘോഷ പരിപാടിയില്‍ മാവേലിയെ എതിരേറ്റതിനു ശേഷം വടംവലി മത്സരവും ഓണസദ്യയും നടന്നു. മാര്‍സ് നടത്തിയ വിവിധ കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും തഥവസരത്തില്‍ നടക്കുകയുണ്ടായി. ജോഷി മാതത്തിനു മാര്‍സ് കമ്യൂണിറ്റിയില്‍ കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ നടത്തിയതിനും മറ്റും സ്നേഹപുഹാരം വര്‍ഗീസ്‌ ജോണ് സമ്മാനിച്ചു. ആഘോഷ പരിപാടികളെ തുടര്‍ന്നു നടന്ന ജനറല്‍ ബോഡിയില്‍ ജോയ്സ് ജോണ്, ജെസ്സില്‍, മേഴ്സി പോത്തന്‍ എന്നിവരെ ഇലക്ഷന്‍ കമ്മറ്റി ഓഫീസര്‍മാരായി തിരഞ്ഞെടുത്തു.

ഫോട്ടോകള്‍ ഇവിടെ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.