1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2024

സ്വന്തം ലേഖകൻ: എന്‍എച്ച് എസിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയില്‍ നിന്ന് 2000 പേരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യും. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ എംബിബിഎസ് കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ വലിയ അവസരത്തിനാണ് വഴിതുറന്നിരിക്കുന്നത്. എന്‍എച്ച് എസില്‍ 30 ശതമാനത്തോളം വരുന്ന ഡോക്ടര്‍മാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ നല്ലൊരു ശതമാനം നേഴ്സുമാരും ഡോക്ടര്‍മാരുമായ ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ഉള്ളവരാണ്.

പ്രതിവര്‍ഷം 110,000 ഡോക്ടര്‍മാരാണ് ഇന്ത്യയില്‍ നിന്ന് പഠിച്ചിറങ്ങുന്നത്. 2000 ഡോക്ടര്‍മാരെ എന്‍എച്ച്എസ് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ നൈപുണ്യവും പ്രവര്‍ത്തിപരിചയവും വര്‍ധിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റായ അജേഷ് രാജ് സക്സേന പറഞ്ഞു. ഡോക്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് എന്‍എച്ച്എസ് ഇന്ത്യയില്‍ നടപ്പിലാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മുംബൈ, ഡല്‍ഹി, നാഗ്പൂര്‍, ഗുരുഗ്രാം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഇന്‍ഡോര്‍, മൈസൂര്‍ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ എന്‍എച്ച്എസ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 6 മുതല്‍ 12 മാസത്തെ പരിശീലനത്തിന് ശേഷം ബ്രിട്ടനിലെ ആശുപത്രികളില്‍ വിന്യസിക്കപ്പെടുന്ന ആദ്യ ബാച്ച് ഡോക്ടര്‍മാര്‍ക്ക് എന്‍എച്ച്എസ് ബിരുദാനന്തര പരിശീലനം നല്‍കും.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാരെ പ്രൊഫഷണല്‍ ആന്‍ഡ് ലിംഗ്വിസ്റ്റിക് അസസ്‌മെന്റ് ബോര്‍ഡ് (PLAB) പരീക്ഷയില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുന്നത് .യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്ത് പഠിച്ച ഡോക്ടര്‍മാരെ വിലയിരുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള പരീക്ഷയാണ് PLAB.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.