1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2022

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നഴ്‌സുമാരുടെ സമരത്തെ സൈന്യത്തെ വിളിച്ചു നേരിടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഇനി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്നില്ല. സമരം മൂലം സുപ്രധാന ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളവര്‍ദ്ധന നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്.

ഈ ഘട്ടത്തില്‍ അടിയന്തര സര്‍ജറികളും, കീമോതെറാപ്പിയും, കിഡ്‌നി ഡയാലിസിസും ഉള്‍പ്പെടെ സുപ്രധാന ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുമെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കി. രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നത് നിര്‍ത്തിവെയ്ക്കാനും, അടിയന്തര പരിശോധനകള്‍ മാറ്റിവെയ്ക്കാനും, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുള്ള സേവനങ്ങള്‍ മാറ്റിവെയ്ക്കാനും നിര്‍ബന്ധിതമാകും. ചില കേസുകളില്‍ ക്രിട്ടിക്കല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ മാറ്റിവെയ്‌ക്കേണ്ടി വരും.

റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗുമായി ഈയാഴ്ച അവസാനം ചര്‍ച്ചകള്‍ നടത്താന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് തയ്യാറാകുന്നുണ്ട്. ഈ ചര്‍ച്ചയില്‍ ഡിസംബര്‍ 15, 20 തീയതികളില്‍ നടക്കുന്ന പണിമുടക്ക് പ്രത്യാഘാതം ചെലുത്തുന്ന മേഖലകളെ കുറിച്ച് ചിത്രം വ്യക്തമാകും.

നഴ്‌സുമാരുടെ യൂണിയനുമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സുപ്രധാന കെയര്‍ വിഭാഗങ്ങള്‍ പ്രതിസന്ധി നേരിടും. അടിയന്തര പ്രാധാന്യമുള്ള പരിചരണം നല്‍കാന്‍ ആര്‍സിഎന്‍ തയ്യാറാകുമെങ്കിലും എല്ലാ മേഖലകളിലും സാധാരണ നിലയില്‍ ചികിത്സ നല്‍കണമെന്ന ആവശ്യം അംഗീകരിക്കാനിടയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.