1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2011

ബിനു ജോസ്‌

യു കെ മലയാളികള്‍ക്കിടയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് എന്‍ ആര്‍ ഐ മലയാളി തയ്യാറാക്കുന്ന ജനപ്രിയ പ്രോജക്ടായ സംഗീത വീഡിയോ ആല്‍ബത്തിന്‍റെ റിക്കാര്‍ഡിംഗ് പൂര്‍ത്തിയായി.പുതു വര്‍ഷത്തിനു മുന്‍പ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഈ ആല്‍ബത്തിന്‍റെ പിന്നണിയില്‍ ഇരുപത്തഞ്ചോളം യു കെ മലയാളികളാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇവരില്‍ യു കെയിലെ പ്രശസ്ത ഗായകരും പുതുമുഖങ്ങളുമുണ്ട്.

യു കെയിലെ അറിയപ്പെടാത്ത സംഗീത പ്രതിഭകള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശത്തോടെ എന്‍ ആര്‍ ഐ മലയാളി ഒരുക്കുന്ന സംരഭമാണ് ഈ ആല്‍ബം.പ്രശസ്ത ഗായകരായ അഫ്സല്‍ ,ബിജു നാരായണന്‍, മാര്‍ക്കോസ്,കെസ്റ്റര്‍,അനൂപ്‌ തുടങ്ങിയവര്‍ക്കൊപ്പം ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരമാണ് യു കെ മലയാളികള്‍ക്കിടയിലെ ഗായകര്‍ക്ക് ലഭിക്കുക.ക്രിസ്തീയ സംഗീത സംവിധാനത്തിലെ അവിഭാജ്യ ഘടകമായ ജെര്‍സന്‍ ആന്‍റണിക്കൊപ്പം യുകെയിലെ പുതുമുഖങ്ങളും ചേരുമ്പോള്‍ ഈ ആല്‍ബത്തിലെ ഗാനരചനയ്ക്ക് പ്രശസ്ത ക്രിസ്ത്യന്‍ ഗാന രചയിതാവും യു കെ മലയാളിയുമായ്‌ റോയ്‌ കാഞ്ഞിരത്താനത്തോടൊപ്പം പങ്കു ചേരുന്നതും പ്രവാസി മലയാളികളാണ്.

എന്‍ ആര്‍ ഐ മലയാളിയുടെ ഈ പ്രഥമ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പരിചയപ്പെടുത്തുന്ന പംക്തി ഇന്നുമുതല്‍ ആരംഭിക്കുകയാണ്.ആദ്യ ദിവസം നമുക്ക് ഗാന രചയിതാക്കളെ പരിചയപ്പെടാം

റോയ്‌ കാഞ്ഞിരത്താനം,ബര്‍മിംഗ്ഹാം

പുതിയ തലമുറയിലെ ശ്രദ്ധേയനായ ഗാനരചയിതാവ്. 1994 ല്‍ സണ്ണി സ്റ്റീഫന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘വചനമാം വയലിലെ നിഗൂഢ നിധി’ എന്ന ഗാനം എഴുതിക്കൊണ്ട് ഗാനരചനാ രംഗത്ത്‌ തുടക്കം കുറിച്ചു റോയി. തുടര്‍ന്നു ഫാ: തദേവൂസ് അരവിന്ദത്തിനൊപ്പം ചേര്‍ന്ന് ഗാനങ്ങളെഴുതി. ഗാനഗന്ധര്‍വന്‍ യേശുദാസ് ഉള്‍പ്പെടെ മലയാളത്തിലെയും തമിഴിലെയും പ്രശസ്ത ഗായകര്‍ ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരായിരുന്ന ജോണ്‍സന്‍, ശ്യാം തുടങ്ങി പത്തോളം സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 350 ഓളം ഗാനങ്ങള്‍ ഇതിനകം റെക്കോര്ഡ് ചെയ്തു കഴിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും പ്രമുഖനായ പി. ഭാസ്കരന്‍ മാഷിനോപ്പവും ചലച്ചിത്ര ഗാന രചയിതാക്കളായ ബിച്ചു തിരുമല, ഗിരീഷ്‌ പുത്തന്‍ച്ചേരി, ഷിബു ചക്രവര്‍ത്തി, പി.കെ ഗോപി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് റോയി ഗാനരചന നിര്‍വഹിചിടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി യുകെയില്‍ താമസം.

കനേഷ്യസ് അത്തിപ്പൊഴി,സൌത്തെന്‍റ്

യു കെ മലയാളികല്‍ക്കിടയിലെ ബഹുമുഖ പ്രതിഭ.സൌത്തെണ്ട് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്.യുക്മയുടെ അവതരണ ഗാനമടക്കം നിരവധി ഗാനങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹമോരുക്കിയ ക്രിസ്ത്യന്‍ ഗാനം രണ്ടര ലക്ഷത്തോളം ഹിറ്റുകളുമായി യു ട്യൂബില്‍ തരംഗമായി

ശാന്തിമോന്‍ ജേക്കബ്‌,ലണ്ടന്‍

ലോക പ്രശസ്തനായ പത്ര പ്രവര്‍ത്തകന്‍.ദീപികയിലെ വര്‍ഷങ്ങള്‍ നീണ്ട സേവനത്തിനു ശേഷം യു കെയിലേക്ക് കുടിയേറിയ ശാന്തിമോന്‍ ഇപ്പോള്‍ ലണ്ടനില്‍ താമസം.യു കെ മലയാളികല്‍ക്കിടയിലെ ആത്മീയ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സജീവ സാന്നിധ്യം.

ജോസ്‌ കുമ്പിളുവേലില്‍,ജെര്‍മനി

മുഖവുര ആവശ്യമില്ലാത്ത പ്രവാസി മലയാളി.പതിറ്റാണ്ടുകളായി പത്രപ്രവര്‍ത്തനരംഗത്തെ പ്രവാസി മലയാളികളുടെ ശബ്ദം.നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുള്ള ജോസ്‌ ചേട്ടന്‍ ജെര്‍മനിയിലെ ആത്മീയ നേതൃത്വത്തില്‍ സജീവമാണ്.അദ്ദേഹത്തിന്‍റെ സ്വര്‍ഗീയ ആരാമം എന്നാ ആല്‍ബം ലോക പ്രശസ്തമാണ്.

സ്റ്റീഫന്‍ കല്ലടയില്‍,ഹള്‍

യു കെ മലയാളിക്കിടയിലെ അറിയപ്പെടുന്ന കലാകാരന്‍.എന്‍ ആര്‍ ഐ മലയാളിയുടെ ജനപ്രിയ പരമ്പരയായ ലണ്ടന്‍ ജന്ക്ഷന്റെ സംവിധായകന്‍.ഒട്ടനവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

ജോഷി പുലിക്കൂട്ടില്‍,പോര്‍ട്സ്മൗത്ത്

യു കെ മലയാളിക്കിടയിലെ അറിയപ്പെടുന്ന കവി.അദ്ദേഹത്തിന്റെ ഒട്ടനവധി കവിതകള്‍ വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജോയ്‌ ആഗസ്തി ,ലിവര്‍പൂള്‍

ലിവര്‍പൂളിലെ ആത്മീയ സാംസ്കാരിക നേതൃത്വത്തിലെ സജീവ സാന്നിധ്യം.അങ്കമാലി സല്ലാപത്തിന് നേതൃത്വം കൊടുക്കുന്ന ജോയ്‌ മികച്ച സന്ഘാടകനുമാണ്.

ടിങ്കു.ടിപ്ട്ടന്‍

യു കെ മലയാളികല്‍ക്കിടയിലെ ബഹുമുഖ പ്രതിഭ.ഈ ആല്‍ബത്തിലെ ഏക ഇംഗ്ലീഷ് ഗാനം രചിച്ചിരിക്കുന്നതും സംഗീതം ചെയ്തതും ആലപിച്ചതും ടിങ്കുവാണ്.

കനെഷ്യസ് അത്തിപ്പൊഴി എഴുതി യു ട്യൂബില്‍ രണ്ടര ലക്ഷത്തോളം പേര്‍ കണ്ട ഗാനത്തിന്‍റെ ലിങ്ക് ചുവടെ കൊടുക്കുന്നു

റോയ്‌ കാഞ്ഞിരത്താനം എഴുതി യു ട്യൂബില്‍ ഒരു ലക്ഷത്തോളം പേര്‍ കണ്ട ഗാനത്തിന്‍റെ ലിങ്ക് ചുവടെ കൊടുക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ എഴുതിയ സ്വര്‍ഗീയ ആരാമം എന്ന ഗാനത്തിന്‍റെ ലിങ്ക് ചുവടെ കൊടുക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.