1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2024

സ്വന്തം ലേഖകൻ: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ നി​ര​ക്ക്​ പു​തു​ക്കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് ക​ലാ​വ​ധി. ഇ​ത​നു​സ​രി​ച്ച് ഹോ​സ്പി​റ്റ​ലു​ക​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് 3,000 റി​യാ​ലാ​ണ് ഫീ​സ്. ഫാ​ർ​മ​സി​ക​ളു​ടെ വെ​യ​ർ ഹൗ​സു​ക​ൾ​ക്ക് 450 റി​യാ​ൽ ഈ​ടാ​ക്കും.

പൊ​തു ഫാ​ർ​മ​സി​ക​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് 300 റി​യാ​ലും ഫാ​ർ​മ​സി​ക​ൾ സ്റ്റ​ഡി സെ​ന്റ​ർ, ഡ്ര​ഗ്​ അ​നാ​ലി​സി​സ് ലാ​ബ് എ​ന്നി​വ​ക്ക് 300 മു​ത​ൽ 600 വ​രെ​യു​മാ​ണ് ഫീ​സ്. പ​ല്ല് ലാ​ബ്, ക​ണ്ണ​ട​ക്ക​ട​ക​ൾ എ​ന്നി​വ​ക്ക് 150 റി​യാ​ലും സ്കൂ​ൾ, കോ​ള​ജ്, ക​മ്പ​നി​ക​ൾ എ​ന്നി​വ​യി​ലെ ക്ലി​നി​ക്കു​ക​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് 150 റി​യാ​ലാ​ണ്ഫീ​സ്.

പാ​ര​മ്പ​ര്യ​ചി​കി​ത്സ ക്ലി​നി​ക്കു​ക​ളു​ടെ ലൈ​സ​ൻ​സി​ന് 1000 റി​യാ​ലും പു​തു​ക്കു​ന്ന​തി​ന് 450 റി​യാ​ലു​മാ​ണ് ഫീ​സ്. പൊ​തു ക്ലി​നി​ക്കു​ക​ൾ​ക്ക് മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ 500 റി​യാ​ലും മ​സ്ക​ത്തി​ന്​ പു​റ​ത്ത് 300 റി​യാ​ലും ഫീ​സ് ന​ൽ​ക​ണം. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ പ​ബ്ലി​ക് ക്ലി​നി​ക്കു​ക​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ 300 റി​യാ​ലാ​ണ് ഫീ​സ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.