1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012

മഴമൂലം ഏഴ്-7ക്രിക്കറ്റായി ചുരുക്കിയ മത്സരത്തില് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തകര്ത്തു. ആദ്യം ബാറ്റ്ചെയ്ത് ദക്ഷിണാഫ്രിക്ക 7 ഓവറില് 78 റണ്സാണ് നേടിയത്. എന്നാല് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഏഴ് ഓവറില് 46 റണ്സ് മാത്രമാണ് നേടിയത്.

ആദ്യമത്സരത്തിലെ മികച്ച ബൌളിംങ് പ്രകടനത്തിന്റെ ബലത്തില് ടോസ് നേടിയ ശ്രീലങ്കന് ക്യാപ്റ്റന് ബൌളിംങ് തിരഞ്ഞെടുത്തു. തുടക്കത്തില് തന്നെ ലെവിയെ നഷ്ടപ്പെട്ടതോടെ ഈ തീരുമാനം ശരിയാണെന്ന് തോന്നിയെങ്കിലും തുടര്ന്ന് മത്സരത്തിന്റെ ഗതി എറ്റെടുത്ത ഡീ വില്ലേര്സ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര് സമ്മാനിക്കുകയായിരുന്നു. 15 പന്തില് 30 റണ്സാണ് ഡീ വില്ലേര്സ് നേടിയത്.

തുടര്ന്ന് ബാറ്റിങ് തുടങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില് തന്നെ പ്രഹരം ഏറ്റു. സ്കോര് നാലില് എത്തുമ്പോള് ദില്ഷന്റെയും, സ്കോര് ഏട്ടിലെത്തുമ്പോള് ജയവര്ദ്ധനയുടെയും വിക്കറ്റ് നഷ്ടമായി. തുടര്ന്ന് ശ്രീലങ്കയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരുവാന് സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി സ്റ്റെയിന് രണ്ട് വിക്കറ്റ് നേടി. ഇതോടെ ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി ദക്ഷിണാഫ്രിക്കയും, രണ്ടാം സ്ഥാനക്കാരായി ശ്രീലങ്കയും സൂപ്പര് എട്ടില് കടന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.