1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2022

സ്വന്തം ലേഖകൻ: സൗദിയിൽ അവയവദാനം നടത്തുന്നവർക്ക് പണം നൽകിയാൽ രണ്ടു വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി ഹെൽത്ത് കൗൺസിൽ. വ്യവസ്ഥകൾ ലംഘിക്കുന്ന ആശുപത്രികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. അവയവദാനം നടത്തുന്നവരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

കൂടാതെ, മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പാടില്ലെന്ന് പറയുന്നവരുടേത് ദാനം ചെയ്യാൻ പാടില്ല. അവയവദാനം ചെയ്യുന്നവരും അനന്തരാവകാശികളും ബന്ധുക്കളും ഏതെങ്കിലും രീതിയിൽ പണം ആവശ്യപ്പെടുന്നതും അവയവം സ്വീകരിച്ചവരിൽനിന്നോ ബന്ധുക്കളിൽനിന്നോ ആശുപത്രിയിൽ നിന്നോ പണം സ്വീകരിക്കുന്നതും നൽകുന്നതും നിയമാവലിയിലെ പന്ത്രണ്ടാം വകുപ്പ് വിലക്കുന്നു.

അവയവദാതാവിന്റെ ജീവന് ഭീഷണിയാവുകയും സാധാരണ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന നിലയിലുള്ള അവയവദാനം വിലക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയ പരാജയപ്പെടാനാണ് സാധ്യത കൂടുതലെന്ന് മെഡിക്കൽ സംഘത്തിന് തോന്നിയാലും അവയവദാനം നിയമം വിലക്കുന്നു. പൂർണ മാനസിക ആരോഗ്യമില്ലാത്ത, ജീവിച്ചിരിക്കുന്ന വ്യക്തിയുടെ അവയവം ദാനം ചെയ്യാനും പാടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.