
സ്വന്തം ലേഖകൻ: സൗദിയിലേക്ക് താൽക്കാലിക തൊഴിൽ വിസയിൽ വരുന്നവർക്ക് ഇഖാമയും (റെസിഡൻറ് പെർമിറ്റ്) വർക്ക് പെർമിറ്റും വേണ്ടെന്ന് ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി. ഒരാൾ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവ പ്ലാറ്റ്ഫോം ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം വീസക്കാരെ രാജ്യത്തെ പ്രവാസിയായി പരിഗണിക്കില്ല.
താൽക്കാലിക തൊഴിൽ വിസയിൽ വരുന്നയാൾക്ക് ഒരു നിശ്ചിത കാലയളവിൽ മാത്രമേ രാജ്യത്ത് ജോലി ചെയ്യാൻ അനുവദിക്കുകയുള്ളൂ. അത് നൽകുന്നത് സ്ഥാപനത്തിന്റെ നിതാഖാത് പദവിയെ ബാധിക്കില്ല. സ്വദേശിവത്കരണം പാലിക്കുന്നത് ഉയർന്ന തോതിലെത്തുമ്പോൾ മാത്രമാണ് താൽക്കാലിക വിസകൾ നൽകാറ്. അത്തരം വിസകൾ സമാനമായ കാലയളവിൽ നീട്ടാനും സാധിക്കുമെന്നും ഖിവ പ്ലാറ്റ്ഫോം പറഞ്ഞു.
സൗദിയിലേക്ക് വരുന്നവർക്ക് പുതിയ നിർദ്ദേശവുമായി പുതുതായി സ്ഥാനമേറ്റെടുത്ത അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്. ജോലി തേടി സൗദിയിലേക്ക് വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ശക്തമായ ജാഗ്രത പാലിക്കണം. നിയമപരമായ മാർഗങ്ങളിലൂടെ മാത്രം സൗദിയിലേക്ക് വരാൻ ശ്രമിക്കണമെന്ന് സ്ഥാനമേറ്റെടുത്ത അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന് പറഞ്ഞു. ജോലി തേടി വരുന്നവർ മാത്രമല്ല, സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികളും ഇതിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല