1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2024

സ്വന്തം ലേഖകൻ: യുഎഇയിൽ വിവിധ എമിരേറ്റുകളിൽ വാടകയില്‍ വർധനവ് കൂടുമെന്ന് സൂചന. സ്റ്റുഡിയോ, വണ്‍-ടു-ത്രീ ബെഡ്റൂമുകള്‍ക്കുള്‍പ്പടെ ദുബായിൽ വില വർധിക്കുമെന്നാണ് സൂചന. യുഎഇയിലെ എല്ലാ എമിറേറ്റുകളിലേയും വാടക ഇനത്തിൽ വർധനവ് ഉണ്ടായിരിക്കും എന്നാണ് സൂചന. വാടക വർധിപ്പിക്കാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചാല്‍ വാടക കരാർ പുതുക്കുന്ന ഈ വിഷയം വാടകക്കാരെ അറിയിക്കണം എന്നാണ് പുതിയ നിമയത്തിൽ പറയുന്നു.

ദുബായ് ലാൻഡ് ഡിപാർട്മെന്‍റിന്‍റെ നിർദ്ദേശമനുസരിച്ചുവേണം വാടകവർധിക്കേണ്ടത് എന്നാണ് നിയമത്തിൽ പറയുന്നത്. ഇപ്പോഴുള്ള വാടക തുട എത്രയായി വർധിക്കുമെന്ന അറിയാനുള്ള സൗജന്യ ഓണ്‍ലൈന്‍ റെന്‍റല്‍ ഇന്‍റക്സ് ടൂളാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അഥവാ റെറ. ഇപ്പോൾ കൊടുക്കുന്ന വാടക എത്രയാണ് അതിന്റെ എത്ര യൂണിറ്റാണ് വർധിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങൽ റെറയിലൂടെ മനസ്സിലാക്കാൻ സാധിക്കും.

https://dubailand.gov.ae/en/eservices/rental-index/rental-index/#/ എന്ന വെബ്സൈറ്റിലൂടെ ഇതിന്റെ വിവരങ്ങൾ കണ്ടെത്താൻ സാധിക്കും. ഈ സെെറ്റ് ഓപ്പൺ ചെയ്തു ഓരോരുത്തരുടേയും ടൈറ്റില്‍ ഡീഡ് നമ്പറും ഏത് തരത്തിലുളള യൂണിറ്റാണ് എന്ന വിവരവും നൽകണം. ഡീഡ് നമ്പർ അറിയില്ലെങ്കില്‍ ഏത് തരത്തിലുളള യൂണിറ്റാണെന്നത് മാത്രം തെരഞ്ഞെടുത്താൽ മതിയാകും. ശേഷം വാടകകരാർ അവസാനിക്കുന്നത് എന്നാണെന്ന വിവരങ്ങൾ നൽകണം. വില്ലയാണോ, അപാർട്മെന്‍റാണോയെന്ന് തെരഞ്ഞെടുക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.