1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2024

സ്വന്തം ലേഖകൻ: പ്രീ-എൻട്രി വീസയില്ലാതെ 87 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കാൻ അനുമതി നൽകി വിദേശകാര്യ മന്ത്രാലയം വീസ ഇളവ് നയത്തിൽ പുതുക്കിയതോടെയാണ് ഇത് സാധ്യമായത്. എന്നാൽ, വീസ ഓൺ അറൈവൽ രാജ്യങ്ങളിൽ ഇന്ത്യയില്ല.

എന്നാൽ, പാസ്‌പോർട്ടുകൾ, അമേരിക്ക നൽകുന്ന സന്ദർശക വീസ അല്ലെങ്കിൽ പെർമനന്‍റ് റസിഡന്‍റ് കാർഡ് അതുമല്ലെങ്കിൽ യുകെയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള റസിഡൻസ് വീസ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസ ഓൺ അറൈവൽ അനുവദിക്കുന്നു. ഇത് 14 ദിവസത്തെ താമസം അനുവദിക്കുകയും 14 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്‌ഷനും നൽകുകയും ചെയ്യുന്നു.

പുതിയ നിയമമനുസരിച്ച് 110 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യുഎഇയിൽ എത്തുന്നതിന് നേരത്തെ തന്നെ വീസ എടുക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് കൂടുതലറിയാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.mofa.gov.ae/en/visa-exemptions-for-non-citizen) സന്ദർശിക്കാം. ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയും വീസ ആവശ്യകതകളും ഇവിടെ നിന്ന് മനസിലാക്കുകയും ചെയ്യാം. കൂടാതെ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസൺഷിപ്പ്, പോർട്ട് സെക്യൂരിറ്റി, കസ്റ്റംസ് എന്നിവയുമായും ബന്ധപ്പെടാം.

ജിസിസി പൗരന്മാർക്ക് യുഎഇ സന്ദർശിക്കാൻ വീസയോ സ്പോൺസർഷിപ്പോ ആവശ്യമില്ലെന്ന് യുഎഇ ഡിജിറ്റൽ സർക്കാർ വ്യക്തമാക്കി. യുഎഇ പോർട്ട് ഓഫ് എൻട്രിയിൽ എത്തുമ്പോൾ ഒരു ജിസിസി സംസ്ഥാനം നൽകുന്ന പാസ്‌പോർട്ടോ തിരിച്ചറിയൽ കാർഡോ ഹാജരാക്കിയാൽ അവർ പ്രവേശനത്തിന് യോഗ്യരാണ്. വിദേശത്തുള്ളവരോട് മുൻകൂർ വീസ ക്രമീകരണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടിക കാണുന്നതിന് https://www.visitdubai.com/en/plan-your-trip/visa-information എന്ന ലിങ്ക് സന്ദർശിക്കാൻ അഭ്യർഥിച്ചു.

യോഗ്യരായവർ എത്തിച്ചേരുമ്പോൾ അവർക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡോടു കൂടി 30 ദിവസത്തേക്ക് സാധുവായ എൻട്രി വീസ ലഭിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് എത്തിച്ചേരുമ്പോൾ 90 ദിവസത്തേക്ക് വീസ ലഭിക്കും. മുൻകൂർ വീസ ക്രമീകരണങ്ങൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ വീസ ഇളവ് വിഭാഗങ്ങളിൽ പെടാത്ത വ്യക്തികൾ യുഎഇയിൽ എത്തുന്നതിന് മുൻപ് സ്പോൺസർ നൽകുന്ന പ്രവേശന പെർമിറ്റ് നേടിയിരിക്കണം.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നൽകുന്ന എൻട്രി പെർമിറ്റിന്‍റെ തരം സന്ദർശനത്തിന്‍റെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്നു. വിനോദസഞ്ചാരികൾക്കുള്ള യാത്ര ലളിതമാക്കാനും രാജ്യം സന്ദർശിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ വീസാ നയം.

യുഎഇ വീസ ഓൺ അറൈവൽ അനുവദിക്കപ്പെട്ട രാജ്യങ്ങൾ

അൽബേനിയ, അൻഡോറ, അർജന്‍റിന, ഓസ്ട്രിയ, ഓസ്ട്രേലിയ, അസർബൈജാൻ, ബഹ്റൈൻ, ബാർബഡോസ്, ബ്രസീൽ, ബെലാറസ്, ബെൽജിയം, ബ്രൂണെ, ബൾഗേറിയ, കാനഡ, ചിലി, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്, ഡെൻമാർക്ക്, എൽ സാൽവഡോർ, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഹംഗറി, ഹോങ്കോങ്, ചൈനയുടെ പ്രത്യേക ഭരണ പ്രദേശം ഐസ്ലാൻഡ്, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, കസാക്കിസ്ഥാൻ, കിരിബതി, കുവൈത്ത്, ലാത്വിയ, ലിച്ചെൻസ്ററീൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാലദ്വീപ്, മാൾട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, ന്യൂസീലൻഡ്, നോർവേ, ഒമാൻ, പരാഗ്വേ, പെറു, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, അയർലൻഡ്, റൊമാനിയ, റഷ്യ, സെന്‍റ് വിൻസെന്‍റും ഗ്രനേഡൈൻസും, സാൻ മറിനോ, സൗദി അറേബ്യ, സീഷെൽസ്, സെർബിയ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലോവേനിയ, സോളമൻ ദ്വീപുകൾ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബഹാമാസ്, നെതർലാൻഡ്സ്, യുകെ, യുഎസ്, യുക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ, ഹെല്ലനിക്, ബോസ്നിയ ഹെർസഗോവിന, അർമേനിയ, ഫിജി, കൊസോവോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.