1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2017

വില്‍സണ്‍ പിറവം: ദേവാലയ സംഗീതത്തിലൂടെ ഗാനരംഗത്തേയ്ക്ക് കടന്ന് വന്ന അനുഗ്രഹീത ഗായകന്‍. ആരാധനയ്‌ക്കേറ്റം യോഗ്യനായവനേ എന്ന ഗാനാലാപനത്തിലൂടെയും കൂടാതെ നിരവധി മനോഹരമായ ഗാനങ്ങള്‍ പാടി മലയാളികളുടെ ജനഹ്യദയങ്ങളില്‍ ഇടം നേടിയ വില്‍സണ്‍ പിറവം പ്രത്യകിച്ച് ക്രിസ്തീയ ഭക്തി ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. മോനിപ്പള്ളി കുറുംപ്പന്‍ന്തറയില്‍ കുടുംബാംഗവും കഴിഞ്ഞ പതിനാല് വര്‍ഷമായിട്ട് ഇംഗ്ലണ്ടിലെ നോട്ടിങ്ങാമില്‍ കുടുംബവുമായി താമസിയ്ക്കുന്ന പിറവത്ത് കാരുളില്‍ അമ്മവീടുകൂടിയായ സിജുവിന്റെ ആഗ്രഹമായിരുന്നു അമ്മാവന്റെ തൊട്ടടുത്ത് താമസിയ്ക്കുന്ന വില്‍സനുമായിട്ട് നേരില്‍ കണ്ട് അദ്ധേഹത്തെ അഭിനന്ദിക്കാനും വില്‍സണുമായി കുറച്ച് സമയം ചിലവഴിക്കുവാനും. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നാട്ടില്‍ പോയപ്പോള്‍ വില്‍സണുമായിട്ട് നേരിട്ട് കാണുവാനുള്ള അവസരം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ 25 വര്‍ഷമായിട്ട് ഗാനരംഗത്ത് വളരെ മനോഹരമായിട്ട് പാട്ടുകള്‍ പാടുന്ന വില്‍സനെ ഫാ: തോമസ് കരിമ്പുംകാലയില്‍ സംഗീതലോകത്തേയ്ക്കും ഫാ : ആന്റണി വെള്ളിയാനിയ്ക്കല്‍ ( സി .എം .ഐ ) റിക്കോഡിങ്ങ് ഫീല്‍ഡിിലേയ്ക്കും കെപടിച്ച് ഉയര്‍ത്ത്കയുണ്ടായി. കാഞ്ഞിപ്പള്ളി അമല സ്റ്റുഡിയോയില്‍ പിതാവേ എന്ന സിഡിയില്‍ ആബാപതാവേ എന്ന് തുടങ്ങുന്ന ഗാനം ആദ്യമായിട്ട് പാടുന്നു. ആരാധനയ്‌ക്കേറ്റം യോഗ്യനായവനെ എന്ന വളരെ ഹിറ്റായി തീര്‍ന്ന ഗാനം പാടി വില്‍സണ്‍ മലയാളികളുടെ മനസ്സില്‍ വളരെ അധികം ശ്രദ്ധ നേടി. സിജു വില്‍സണുമായിട്ടു നേരിട്ട് കണ്ടപ്പോള്‍ സിജുവിന് ഓര്‍ക്കുവാന്‍ മറ്റൊരു പ്രത്യകത കൂടിയുണ്ട് . നോട്ടിങ്ങാമിലെ അല്‍ഫോന്‍സാ കമ്മ്യൂണിറ്റിയിലെ ഗായക സഘത്തില്‍ അംഗമായ സിജു ആദ്യമായി പളളിയില്‍ പാട്ട് പാടാനായിട്ട് അവസരം ലഭിച്ചപ്പോള്‍ പാടിയ പാട്ട് വില്‍സണ്‍ പാടിയ ആരാധനയ്‌ക്കേറ്റം യോഗ്യനായവനേ എന്ന ഗാനമായിരുന്നു. രണ്ടായിരത്തി നാലില്‍ ഏറ്റവും നല്ല ക്രിസ്തീയ ഭക്തി ഗാനാലാപനത്തിനു അംഗീകാരം ലഭിച്ച വില്‍സണ്‍ ആയിരത്തി എണ്ണൂറ് സിഡികളിലായിട്ടു ഏകദേശം മൂവായിരത്തി അഞ്ഞൂറോളം ക്രിസ്തീയ ഡിവോഷണല്‍ ഗാനമാലപിച്ചതു കൂടാതെ നിരവധി മാപ്പിള പാട്ടുകളും പാടിയിരിക്കുന്നു .വില്‍സണ്‍ പിറവത്തു കുടിലില്‍ കുടുംബാംഗമാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.