1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2017

ജോണ്‍സന്‍ ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 13 മത് കായികമേള ആഷ്‌ഫോര്‍ഡ് വില്‍സ്‌ബെറോ ഗ്രൗണ്ടില്‍ പ്രൗഡ ഗംഭിരമായി രണ്ടു ദിവസങ്ങളിലായി നടന്നു.ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക് കായിക മേള ഉത്ഘാടനം ചെയ്തു.ഭാരവാഹികളായ രാജീവ്,ലിന്‍സി,അജിത്ത്,ജോജി കോട്ടക്കല്‍,മനോജ് ജോണ്‍സണ്‍ എന്നിവരും കമ്മറ്റി അംഗഹ്ങളും സ്‌പോര്‍ട്‌സ് കമ്മറ്റി അംഗങ്ങളും നൂറു കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായിക മേള മഹാസംഭവമാക്കി മാറ്റി.

ആദ്യ ദിവസം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രായ ക്രമമനുസരിച്ച് വിവിധ കായിക മത്സരങ്ങള്‍ പല വേദികളിലായി സംഘാടകര്‍ ഒരുക്കിയിരുന്നു.ഗൃഹാതുരത്വമുണര്‍ത്തുന്ന വോളിബോള്‍ മത്സരം കാണികളെ ഹരം കൊള്ളിച്ചു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ലോഗോ പ്രസിഡന്റ് സോനു സിറിയക് ഉത്ഘാടനം ചെയ്ത് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യുവിന് കൈമാറി.

രണ്ടാം ദിവസം ആവേശകരമായ ഫുട്‌ബോള്‍ മത്സരവും അവസാന പന്ത് വരെ ഉദ്വേഗമുണര്‍ത്തിയ ക്രിക്കറ്റ് മത്സരവും കാണാന്‍ സ്വദേശികളും വിദേശികളുമടക്കം അനവധി ആളുകള്‍ പവനിയനില്‍ സന്നിഹിതരായിരുന്നു.സ്ത്രീകളുടെ കബഡി കളി കാണികളില്‍ കൗതുകമുണര്‍ത്തി.സ്‌നേഹവിരുന്നും സംഭാരവും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരുന്നു.സമാപന ദിവസം ആ,ഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സജീവ് തോമസ് കായിക മഹാമേളയാക്കി ഏവരോടും നന്ദി പ്രകാശിപ്പിച്ചു

ഗൃഹാതുര സ്മരണകള്‍ നിറയുന്ന തിരുവോണത്തെ വരവേല്‍ക്കാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരുക്കങ്ങള്‍ തുടങ്ങി.സെപ്തംബര്‍ 16ാം തിയതി ശനിയാഴ്ചയാണ് ഓണാഘോഷം.സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം ‘ ആവണി 2017ന് തിരിതെളിയും. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനവും ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.