1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2015

അനീഷ് ജോണ്‍: ഇത്തവണത്തെ യുക്മ ദേശീയ കലാമേളയില്‍ ഇരട്ട കലാതിലകം നേടിയതിന്റെ സന്തോഷത്തിലാണ് പോയിന്റ് നിലയില്‍ രണ്ടാമതെത്തിയ ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍. ഈ സംഘടനയില്‍ നിന്നുള്ള സ്‌നേഹ സജിയും റിയ സജിലാലും 15 പോയിന്റുകള്‍ വീതം നേടി കലാതിലക പ്പട്ടം പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണ ആദ്ദ്യമായി ഏര്‍പ്പെടുത്തിയ നാട്യ മയൂര പുരസ്‌കാരവും ഈ മിടുക്കികള്‍ക്കാണ്.

മുന്‍ വര്‍ഷങ്ങളില്‍ സാങ്കേതിക കാരണങ്ങളാല്‍ കൈവിട്ട കലാതിലകപ്പട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ് ജൂണിയര്‍ വിഭാഗത്തിലെ ചാമ്പ്യന്‍ കൂടിയായ സ്‌നേഹ സജി..സ്‌റൊകെ ഓണ്‍ ട്രെന്‍ഡ് കലാമേളയില്‍ അഞ്ചു സമ്മാനങ്ങള്‍, ലിവര്‍ പൂള്‍ കലാമേളയില്‍ വീണ്ടും അത് ആവര്‍ത്തിക്കപ്പെട്ടു . ലെസ്‌റെര്‍ കലാമേളയില്‍ ഏറ്റവും അധികം പോയിന്റ് നേടി എങ്കിലും നൃത്തെതര മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയഞ്ഞത് കൊണ്ട് കലാതിലക പട്ടം നേടാന്‍ സ്‌നേഹയ്ക്ക് കഴിഞ്ഞില്ല എങ്കിലും പരിശീലനവും പ്രയത്‌നവും തുടര്‍ന്നു . ഈ വര്‍ഷത്തെ നാഷണല്‍ കലാമേളയില്‍ കലാതിലക പട്ടം ഉയര്‍ത്താന്‍ കഴിഞ്ഞത് ഈ ആവേശവും പരിശീലനവും കഠിന പ്രയത്‌നവും ആണ് എന്നാ കാര്യത്തിനു സംശയം വേണ്ട . കലാതിലക പട്ടം തീരുമാനിക്കുന്നത് ഏറ്റവും കൂടുതല്‍ പോയിന്റ് എന്ന ഒരു മാനദന്ധങ്ങള്‍ മാത്രം മതി എന്ന്‌ന തീരുമാനിച്ചത് ഈ കലാമേള മുതലാണ്.

നവരസ ഡാന്‍സ് അക്കാദമിയില്‍ ഷിജു മേനോന്റെ ശിഷ്യ ആണ് സ്‌നേഹ വെസ്റ്റ് ക്ലിഫ്ഫ്ഗ്രാമ്മര്‍ സ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന ഈ കൊച്ചു മിടുക്കി കാഞ്ഞിരപ്പള്ളി കാളകെട്ടി പ്ലാത്തോട്ടം സജി തോമസിന്റെയും ബിന്ദു അഗസ്ട്ടിന്റെയും മകളാണ് .സുബിന്‍ സജി എന്നാ സഹോദരനും കുടി യുണ്ട് സ്‌നേഹക്ക് . യു കെയില്‍ നിരവധി നൃത്ത സമ്മാനങ്ങള്‍ വാരി കൂട്ടി കൊണ്ട് മുന്നേറുന്ന സ്‌നേഹക്ക് കുടംബം നല്ക്കുന്ന വലിയ പ്രോത്സാഹനം തങ്ങും തണലും ആണ് . യുക്മ കലാമേള കള്‍ക്കു വേണ്ടി പരിശീലനത്തിന്നായി സ്‌കൂളില്‍ നിന്ന് പോലും അവധി എടുത്തു കൊണ്ടാണ് സ്‌നേഹ എത്തിയത് എന്നത് ഈ കലാകാരിയുടെ നൃത്തതിലുള്ള ആവേശം സൂചിപ്പികുന്നു . ഇതിനോടകം തനെ നിരവധി വാഗ് ദാനങ്ങള്‍ സ്‌നേഹയെ തേടി എത്തുകയുണ്ടായി . പലപ്പോഴും പഠനത്തില്‍ ശ്രദ്ധി ക്കുന്നതിനാല്‍ ഇത് പാലിക്കുവാന്‍ കഴിഞ്ഞിട്ടില മോഡലിംഗ് രംഗത്ത് ഒരു കൈ പയറ്റാന്‍ സ്‌നേഹ തീരുമാനിച്ചാല്‍ യു കെയില്‍ നിന്നും നമ്മുക്ക് ഒരു താരോദയം കാണാം തീര്ച്ച. ഈ വരുന്ന 27 നു നടക്കുന്ന നൃത്ത പരിപാടിക്കായി നടന വൈഭവം വിനീതിനോപ്പം പരിശീലനത്തില്‍ ആണ് സ്‌നേഹയും റിയയും

സ്വപ്നനേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്യു റിയ സജിലാല്‍ എന്ന കൊച്ചു മിടുക്കി.കലാ തിലക പട്ടവും നാട്യ മയൂരവും സ്‌നേഹ സജിക്കൊപ്പം സബ് ജൂണിയര്‍ വിഭാഗം ചാമ്പ്യന്‍ കൂടിയായ റിയ പങ്കിട്ടെടുത്തു.നന്നേ ചെറുപ്പം മുതലേ നൃത്തത്തിലുള്ള താല്‍പ്പര്യം റിയാക്കുണ്ടായിരുനു എന്ന് പിതാവ് സജിലാല്‍ ഓര്ക്കുന്നു . നാല് വയസ്സില്‍ മുതലേ തുടങ്ങിയ ചുവടുകള്‍ ഉറപ്പിച്ചത് ഷിജു മേനോന്‍ എന്ന ഗുരുവിനോപ്പമാണ്. .നവരസ ഡാന്‍സ് അക്കാദമിയിലെ നിരവധി കുട്ടികല്‍ക്കൊപ്പം സ്‌കൂള്‍ വിട്ടു വന്നു നിരന്തരമായ പരിശീലനം ആണ് റിയായെ ഈ വര്‍ഷത്തെ താരം ആകി മാറ്റിയതു എന്ന് നിസ്സംശയം പറയാം . ത്രിശുരിലെ തൃപ്രയാര്‍ സ്വദേശിയും ഇപ്പോള്‍ ബാസില്‍ടന്നില്‍ താമസിക്കുന്നതുമായ സജിലാല്‍ വാസുവിന്റെയും ജയശ്രീ ബാലത്തിന്റെയും മകളാണ് റിയ . കിങ്ങ്‌സ് വുഡ് ജൂണിയര്‍ സ്‌കൂളില്‍ ഇയര്‍ അഞ്ചില്‍ പഠിക്കുകയാ ണ് റിയ . ലണ്ടനില്‍ വെച്ച് നടന്ന അല്‍ കെമി യുവ എന്ന ശാസ്ത്രീയ നൃത്ത മത്സരങ്ങള്‍ക്ക് 16 വയസ്സില്‍ താഴെ ഉള്ളവരുടെ മത്സരത്തില്‍ സമ്മാനം നേടി എന്നതും റിയയ്ക്ക് ഏറെ അഭിമാനികാവുന്ന ഒന്നാണ് മുന്‍പ് ലെസ്‌റെര്‍ കലാമേള യിലും യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തിലും സമ്മാനം നേടിയ റിയാക്കു യുക്മ നാഷണല്‍ കലാമേള യിലെ ഈ നേട്ടം സ്വപ്ന തുല്യമായ ഒന്നാണ് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.