1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2018

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. പ്രസിഡന്റായി ജിജി എബ്രഹാമും, ജനറല്‍ സെക്രട്ടറിയായി ജിജോ കിഴക്കേകാട്ടിലും, ട്രഷററായി ടോമി തോമസും തിരഞ്ഞെടുക്കപ്പെട്ടു. സുനു ഷാജി വൈസ് പ്രസിഡന്റ്, ഷാജി മാത്യു ജോയിന്റ് സെക്രട്ടറി, റോയ് മാത്യു ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ബിജു. പി. മാണിയാണ് പുതിയ കള്‍ച്ചറല്‍ കോഡിനേറ്റര്‍. റെജി മടത്തിലേട്ട്, തോമസ് ജോണ്‍ എന്നിവര്‍ അഡ്വൈസര്‍മാരാകും.

യു കെ കെ സി എ വിമന്‍സ് ഫോറത്തിലേക്ക് എം.കെ.സി.എയുടെ പ്രതിനിധിയായി നിയമിതയായ ജെസിമോള്‍ ബൈജുവിനെ ജോയിന്റ് ട്രഷററായി തിരഞ്ഞെടുത്തു. എം.കെ.സി.എ വിമന്‍സ് ഫോറം പ്രസിഡന്റായി ലിസി ജോര്‍ജും, സെക്രട്ടറിയായി ബിന്ദു മേയ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയതായി ചുമതല ഏറ്റെടുത്ത കമ്മിറ്റിയുടെ കര്‍മ്മ പരിപാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക വഴി ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച് മുന്നോട്ട് പോവുകയും, ക്‌നാനായ സമുദായത്തിലെ ഐക്യവും സഹകരണവും ഊട്ടിയുറപ്പിക്കുകയും ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ജിജി എബ്രഹാം പറഞ്ഞു. സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.

ആദ്യത്തെ രക്തദാന ക്യാമ്പ് ഫെബ്രുവരി നാലാം തീയതി ഹാള്‍ മാര്‍ക്ക് ഹോട്ടല്‍, ഹാന്‍ഡ്‌സ്‌ഫോര്‍ത്തില്‍ വച്ച് നടത്തപ്പെടുന്നു. തുടര്‍ന്ന് മാഞ്ചസ്റ്ററിന്റെ നാനാഭാഗത്തുമുള്ള എല്ലാ സംഘടനാംഗങ്ങള്‍ക്കും സൗകര്യപ്രധാനമായ രീതിയില്‍ പല യിടങ്ങളിലായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായിരിക്കും. ക്‌നാനായ വിശ്വാസികളുടെ ആദ്ധ്യാത്മികവും, ഭൗതികവുമായ വളര്‍ച്ച ലക്ഷ്യം വച്ചു കൊണ്ടും സഹോദര ക്രിസ്തീയ വിഭാഗങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ച് മുന്നോട്ട് പോവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഒപ്പം വരും വര്‍ഷങ്ങളില്‍ സംഘടനയുടെ വളര്‍ച്ചക്കാവശ്യമായ സഹായവും, സഹകരണവും എല്ലാ ക്‌നാനായക്കാരില്‍ നിന്ന് ഉണ്ടാവണമെന്ന് സെക്രട്ടറി ജിജോ കിഴക്കേകാട്ടില്‍ അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.