1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011

സെന്‍റ് എഡ്മണ്ട്സ് മലയാളി സമൂഹം പുതുമയാര്‍ന്ന പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച പരിപാടികള്‍ രാത്രി 8.30 വരെ നീണ്ടുനിന്നു. ഫാ. മാത്യു ജോര്‍ജ് ഭദ്രദീപം കൊളുത്തി ക്രിസ്മസ് കേക്ക് മുറിച്ചു. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി. വിഭവസമൃദ്ധമായ ഡിന്നറിനുശേഷം ലിറ്റില്‍ എയ്ഞ്ചല്‍സ് യു.കെയുടെ ഹൃദ്യമായ കലാവിരുന്ന് അരങ്ങേറി. ബോണി, അജിത്ത്, സജി മാത്യു, തോമസ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.