1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2015

കുടുംബത്തില്‍ നിന്ന് ദൗര്‍ഭാഗ്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇതാ ഒരു തായ് രീതി. ശവപ്പെട്ടയില്‍ കിടന്നാല്‍ മതി. തായ്‌ലന്റിലാണ് ഈ ആചാരം നിലവിലുള്ളത്.

തായ് ബുദ്ധ മതത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടന്നു വരുന്നത്. ഇണകളായാണ് വിശ്വാസികള്‍ ഇതില്‍ പങ്കെടുക്കുക. ബുദ്ധമത സന്യാസിമാരാണ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക.

നല്ല വസ്ത്രങ്ങളിഞ്ഞ്, നെഞ്ചത്ത് പൂക്കള്‍ കൊണ്ടുള്ള ബൊക്കെയും വച്ചാണ് പിങ്ക് നിറമുള്ള ശവപ്പെട്ടിയില്‍ ദമ്പതികള്‍ കിടക്കുക. തുടര്‍ന്ന് സന്യാസിമാര്‍ ഇവരെ വെള്ള നിറമുള്ള തുണി കൊണ്ട് മൂടും. കുറച്ചു സമയം കഴിഞ്ഞ് ഈ വെള്ള തുണി മാറ്റുകയും ചെയ്യും. അതോടെ എല്ലാ ദോഷങ്ങളും ദമ്പതികളുടെ ദേഹത്തുനിന്ന് ഒഴിഞ്ഞു പോകുമെന്നാണ് അനുഭസ്ഥര്‍ പറയുന്നത്.

സത്യസന്ധമായ പ്രണയം, വിശ്വസ്തത, ഉപദ്രവങ്ങളില്‍ നിന്നുള്ള സുരക്ഷ എന്നിങ്ങനെ വിവിധ ഗുണങ്ങള്‍ തങ്ങള്‍ക്കുണ്ടാകുമെന്നാണ് ചടങ്ങില്‍ പങ്കെടുക്കുന്ന ദമ്പതികള്‍ വിശ്വസിക്കുന്നത്. ജീവിതം ശാശ്വതമല്ലെന്നും അതനുസരിച്ച് ജീവിക്കാന്‍ ദമ്പതികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും ഈ ചടങ്ങിനുണ്ടെന്ന് സന്യാസിമാര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.