1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2015

അനീഷ് ജോണ്‍: നവംബര്‍ ശനിയാഴ്ച ഹണ്ടിംഗ്‌നടണില്‍ വച്ചു നടക്കുന്ന യുകെയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ നാഷണല്‍ കലാമേള വേദിയില്‍ 2016 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനംചെയ്യുമെന്ന് യുക്മ കലണ്ടറിന്റെ ചാര്‍ജ് വഹിക്കുന്ന യുക്മ വൈസ് പ്രസിഡണ്ടും കലാമേളയുടെ ജനറല്‍ കണ്‍വീനറുമായ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.

മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ ജോലി ദിവസങ്ങള്‍ എഴുതിയിടാനും അവധി ദിവസങ്ങളും ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ വയ്ക്കുവാനും ഈയര്‍ പ്‌ളാനര്‍ ആയും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷവും 15,000 കലണ്ടറുകള്‍ ആണ് യുക്മ സൌജന്യമായി യുകെ മലയാളികള്‍ക്ക് വിതരണം ചെയ്യുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകള്‍ വഴിയും ഭാരവാഹികള്‍ മുഖേനയും ആണ് ഇവ യുകെ മലയാളികള്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. യുകെയിലെ അവധി ദിവസങ്ങളും വിശേഷ ദിവസങ്ങളും കൂടാതെ കേരളത്തിലെ വിശേഷ ദിവസങ്ങളും അവധി ദിവസങ്ങളും കലണ്ടറില്‍ പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നു.

നാഷണല്‍ കലാമേള വേദിയില്‍ പ്രകാശനം ചെയ്യുന്ന യുക്മ കലണ്ടറുകള്‍ പരമാവധി സംഘടനകളില്‍ ക്രിസ്തുമസിനു മുന്പായി എത്തിച്ചു വിതരണം ചെയ്യാനാണ് ആണ് തീരുമാനം. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ സംഘടനകളും ഇതര സംഘടനകളും വ്യക്തികളും അവരുടെ യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേന ദേശീയ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യുക്മയില്‍ അംഗമല്ലാത്ത സംഘടനകള്‍ക്കും യുക്മ കലണ്ടര്‍ എത്തിക്കുവാന്‍ യുക്മ നേതൃത്വം ആലോചിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.