1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2016

മനോജ് കുമാര്‍ പിള്ള: യുക്മ നാഷണല്‍ കായികമേളയ്ക്കു മുന്നോടിയായുള്ള റീജിയണല്‍ കായികമേളകളില്‍ ആദ്യമേള സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ പോര്‍ട്സ്ല്!മൌത്തില്‍ നടന്നു. കഴിഞ്ഞ വര്ഷം നാഷണല്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് ചമ്പ്യന്മാരായിരുന്ന മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത് ആതിഥേയത്വം വഹിച്ച റീജിയണല്‍ കായികമേള ബഹുജന പങ്കാളിത്തംകൊണ്ടും വാശിയേറിയ മത്സരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി മാറി.

കാലത്ത് ഒന്‍പത് മണിയോടെ കായികമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഏകദേശം പതിനൊന്ന് മണിയോടെ കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റ് നടത്തിക്കൊണ്ട് കായികമത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചു. യുക്മ ദേശീയ ട്രഷറര്‍ ഷാജി തോമസ് കായികമേള ഉദ്ഘാടനം ചെയ്തു. സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷം വഹിച്ചു. യുക്മ സ്ഥാപക പ്രസിഡണ്ടും നാഷണല്‍ കമ്മറ്റി മെമ്പറുമായ വര്‍ഗീസ് ജോണ്‍ ആശംസകള്‍ നേര്‍ന്നു. മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത് ചെയര്‍മാന്‍ ഷാജി ഏലിയാസ് സ്വാഗതം ആശംസിച്ചു. റീജിയണല്‍ സെക്രട്ടറി ജോമോന്‍ കുന്നേല്‍, അസോസിയേഷന്‍ സെക്രട്ടറി ലാലു ആന്റണി, റീജിയണല്‍ ജോയിന്റ് സെക്രട്ടറി ഡെന്നീസ് വറീത്, മുന്‍ റീജിയണല്‍ പ്രസിഡണ്ട് റോജിമോന്‍ വര്‍ഗീസ് എന്നിവരും കായിക താരങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഇരുനൂറ്റി അന്‍പതിലധികം കായികതാരങ്ങള്‍ മാറ്റുരച്ച കായികമേള തുടക്കം മുതല്‍ ഒടുക്കംവരെ ആവേശഭരിതമായിരുന്നു. മത്സരങ്ങള്‍ക്കിടയില്‍ യാതൊരു കാലതാമസവും വരുത്താതെ ഇടതടവില്ലാതെ മത്സരങ്ങള്‍ നടത്താന്‍ സംഘാടകര്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.

പോര്‍ട്‌സ്‌മൌത്ത് മലയാളി അസോസിയേഷനില്‍ നിന്നുള്ള മധു മാമന്‍, ഷെല്ലി, തോമസ് സൈമണ്‍, ബൈജു കുര്യന്‍, ഷിബു തുടങ്ങിയവര്‍ റീജിയണല്‍ ഭാരവാഹികള്‍ക്ക് ഒപ്പം ഗ്രൗണ്ടില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചപ്പോള്‍ രജിസ്‌ട്രേഷന്‍ മുതല്‍ സമ്മാനദാനം വരെ കുറ്റമറ്റ രീതിയില്‍ നടത്താന്‍ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക സെക്രട്ടറി ആയിരുന്ന ഗിരീഷ് കൈപ്പള്ളിയുടെ നേതൃത്വത്തില്‍ ഉള്ള ടീമിന് സാധിച്ചു.

കായികമേളയില്‍ 249 പോയിന്റ് നേടി മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത് ഓവറോള്‍ കിരീടം കരസ്ഥമാക്കി. നൂറോളം കായികതാരങ്ങളുമായി പങ്കെടുത്ത് കായിക കിരീടം തങ്ങളുടെ കൈപ്പിടിയില്‍ ഉറപ്പിച്ച് നിര്‍ത്തി മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് കരുത്ത് തെളിയിക്കുകയായിരുന്നു.

മികച്ച പോരാട്ടം കാഴ്ച വച്ച് ആതിഥേയര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ മലയാളി അസോസിയേഷന്‍ ഓഫ് സൌത്താംപ്ടന്‍ റണ്ണേഴ്‌സ് അപ്പ് ആയി. പ്രസിഡണ്ട് റോബിന്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ എത്തിയ മാസ് അംഗങ്ങള്‍ ആദ്യ വരവില്‍ തന്നെ രണ്ടാം സ്ഥാനത്ത് എത്തി തങ്ങളുടെ ശക്തി കാണിച്ചു. യുക്മ ഫെസ്റ്റിന് ആതിഥേയത്വം വഹിച്ച അതേ ഐക്യവും കരുത്തുമായി ആണ് മാസ് അംഗങ്ങള്‍ പോര്‍ട്‌സ്‌മൌത്തില്‍ എത്തിയത്.

സെക്രട്ടറി ബെന്നി ഏലിയാസ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനോയ് സേവ്യറിന്റെയും നേതൃത്വത്തില്‍ എത്തിയ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി മേളയില്‍ മൂന്നാം സ്ഥാനക്കാരായി.

മേളയിലെ താരങ്ങള്‍ ആയി മാറിയ വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരുടെ പേര് വിവരങ്ങള്‍ താഴെ

കിഡ്‌സ്

ഡാനിയേല്‍ ജോളി ( മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത്)
അക്‌സ റെജി (ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി)

സബ് ജൂനിയേഴ്‌സ്

ഗബ്രിയേല്‍ മാര്‍ഷല്‍ (റിഥം ഹോര്‍ഷം)
സഞ്ച്യ ഷാജി (ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി)

ജൂനിയേഴ്‌സ്

അതുല്‍ ആന്റണി (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത്)
ഏഞ്ചല്‍ രാജു (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത്)

യൂത്ത്

ജിനോയ് മത്തായി (മലയാളി അസോസിയേഷന്‍ ഓഫ് സൌത്താംപ്ടന്‍)
ഐശ്വര്യ തങ്കച്ചന്‍ (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത്)

സീനിയേഴ്‌സ്

സജി തോമസ് (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത്)
സില്‍വിയ റിനീഷ് (മലയാളി അസോസിയേഷന്‍ ഓഫ് സൌത്താംപ്ടന്‍)
ഷാന്റി ഷാജു (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത്)

സൂപ്പര്‍ സീനിയേഴ്‌സ്

സിബി ചെരുവില്‍ (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത്)
ലിസമ്മ ജോസഫ് (മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്ത്)

കായികമേളയോടൊപ്പം നടന്ന ആവേശോജ്വലമായ വടംവലി മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റിഥം ഹോര്‍ഷത്തിനെ അട്ടിമറിച്ച് മേളയിലെ കന്നിക്കാരായ സഹൃദയ ടേണ്‍ബ്രിഡ്ജ് വെല്‍സ് കരുത്തന്‍മാരുടെ ട്രോഫി സ്വന്തമാക്കി. റിഥം ഹോര്‍ഷത്തിന് ആണ് വടംവലിയില്‍ രണ്ടാം സ്ഥാനം.

വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്തു. യുക്മ നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് മാത്യു സമാപന സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. മികച്ച രീതിയില്‍ കായിക മേള നടത്തിയ റീജിയണല്‍ ഭാരവാഹികളെ അഭിനന്ദിച്ച യുക്മ പ്രസിഡണ്ട് മെയ് 28ന് നടക്കുന്ന നാഷണല്‍ കായികമേളയിലേക്ക് എല്ലാ വിജയികളെയും സ്വാഗതം ചെയ്യുന്നതായി പറഞ്ഞു.

മികച്ച രീതിയില്‍ കായികമേള നടത്തുന്നതിനും നൂറിലധികം കായിക താരങ്ങളെ പങ്കെടുപ്പിച്ച് മേളയെ ജനകീയമാക്കുന്നതിനും സര്‍വാത്മനാ പരിശ്രമിച്ച മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്‌മൌത്തിനും റീജിയണല്‍ കായികമേളക്കാവശ്യമായ സാമ്പത്തികം കണ്ടെത്തുന്നതില്‍ സഹായിച്ച സ്‌പോണ്‍സര്‍മാരായ അലൈഡ് ഫിനാന്‍സിയേഴ്‌സ്, ഗര്‍ഷോം ടിവിഎന്നിവര്‍ക്കും റീജിയണല്‍ കമ്മിറ്റി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.