1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2017

വര്‍ഗീസ് ഡാനിയേല്‍ (യുക്മ പിആര്‍ഓ): യുക്മ പ്രവര്‍ത്തനത്തിനായിട്ടുള്ള ധനശേഖരണാര്‍ത്ഥം അലൈഡ് ഫിനാന്‍സുമായി ചേര്‍ന്ന് നടത്തിയ യുഗ്രാന്റ് ലോട്ടറിയുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഒന്നാം സമ്മാനമായി വോക്‌സ് വോഗണ്‍ പോളോ കാറും പ്രോത്സാഹന സമ്മാനമായി പത്തു സ്വര്‍ണ്ണ നാണയങ്ങളുമായിരുന്നു യുഗ്രാന്റ് ലോട്ടറിയുടെ ഭാഗമായി അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. യുക്മയുടെ നാഷണല്‍ കലാമേളയില്‍ വെച്ച് ആയിരങ്ങളെ സാക്ഷി നിര്‍ത്തി നറുക്കെടുത്തപ്പോള്‍ ഒന്നാം സമ്മാനം ഷെഫീല്‍ഡിലുള്ള സിബി ഇമ്മാനുവലിനെ തേടിയായിരുന്നു എത്തിയത്. പ്രോത്സാഹന സമ്മാനങ്ങള്‍ ജയീ ജേക്കബ്, ജിജി സേവ്യര്‍, ബോബി ജെയിംസ്, ജോബി ജോസഫ് , അഭിലാഷ് ആബേല്‍, റാം ലീഡ്‌സ് , ജോയ് പൗലോസ് വോക്കിങ് , സ്റ്റാന്‍ലി , ജോജോ ജോയ് , ഷിബു ലിവര്‍പൂള്‍ എന്നിവര്‍ക്കും.

ശനിയാഴ്ച കോവന്‍ട്രിയിലെ വോള്‍സ് ഗ്രേവ് ക്ലബ് മൈതാനത്തില്‍ വെച്ച് നടത്തിയ ലളിതമായ ചടങ്ങില്‍ വെച്ച് യുക്മ നാഷണല്‍ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പ് ഒന്നാം സമ്മാനാര്‍ഹനായ സിബിക്കും, യുഗ്രാന്റ് ലോട്ടറിയുടെ ചുമതല പരാതിക്കിട നല്‍കാതെ വിജയകരമായി പൂര്‍ത്തിയാക്കിയ യുക്മ നാഷണല്‍ കമ്മറ്റിയംഗം ഡോ. ബിജു പെരിങ്ങാത്തറ സ്വര്‍ണ്ണ നാണയം ബോബി ജെയിംസിനും കൈമാറിയപ്പോള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ സിബിയുടെ കുടുംബത്തോടൊപ്പം യുക്മ ജോയിന്റ് ട്രഷറര്‍ ശ്രീ ജയകുമാര്‍ നായര്‍, അല്ലൈഡ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ശ്രീ ജോയ് തോമസ് , യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ വൈസ് പ്രസിഡണ്ട് ജോര്‍ജ് മാത്യു, യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ജോയിന്റ് ട്രഷറര്‍ ഷിജു ജോസ് . എന്നിവരുമുണ്ടായിരുന്നു.

കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി ഷെഫീല്‍ഡില്‍ താമസിക്കുന്ന ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ അംഗമായ ശ്രീ സിബി ഇമ്മാനുവേല്‍ തൊടുപുഴക്കടുത്തടുള്ള കടവൂര്‍ സ്വാദേശിയാണ്. ഭാര്യ ആനീസ് ഷെഫീല്‍ഡ് ടീച്ചിങ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നസ്‌ഴാണ്. ജി സി എസ് വിദ്യാര്‍ത്ഥിയായ അലക്‌സും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലനും അടങ്ങുന്നതാണ് സിബിയുടെ കുടുംബം.

യുഗ്രാന്‍ന്റ ലോട്ടറിയെ പറ്റി യുക്മയുടെ നാഷണല്‍ കമ്മറ്റി പ്രഖ്യാപിച്ച സമയം മുതല്‍ യുക്മയെ സ്‌നേഹിക്കുന്ന നല്ലവരായ ബഹുഭൂരിപക്ഷം മലയാളികള്‍ ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ കുടി സഹകരിക്കുക വഴി യുക്മ അതിന്റെ ചരിത്രത്താളില്‍ പുതിയ ഒരു അദ്ധ്യായം കൂടി എഴുതിച്ചേക്കുകയായിരുന്നു .

യുകെ യിലെ മലായാളി സമൂഹങ്ങള്‍ ധനശേഖരണാര്‍ത്ഥം പല തരത്തിലുള്ള നറുക്കെടുപ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുകക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തുകൊണ്ട് നടത്തിയ സമ്മാന പദ്ധതി എന്ന ഖ്യാതി യുക്മക്ക് മാത്രമേ അവകാശപ്പെടുവാനുള്ളൂ. യുഗ്രാന്റ് ലോട്ടറിയുടെ 25 ശതമാനം വിഹിതം അസ്സോസിയേഷനുകള്‍ക്കും 25 ശതമാനം വിഹിതം റീജിയനുകള്‍ക്കുമായിരുന്നു നല്‍കിയത്. 10 ശതമാനം തുക യുക്മ ചാരിറ്റിക്കായി ഉപയോഗിക്കും എന്ന് യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.

യുഗ്രാന്റ് സമ്മാന പദ്ധതിയില്‍ സഹകരിച്ച എല്ലാ നല്ലവരായ ആള്‍ക്കാര്‍ക്കും അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ക്കും യുക്മ റീജിയന്‍ പ്രതിനിധിമാര്‍ക്കും ഭാരവാഹികള്‍ക്കും നാഷണല്‍ കമ്മറ്റി നന്ദി പ്രകാശിപ്പിച്ചു. ഏറ്റവും കൂടുതല്‍ യുഗ്രാന്റ് ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിച്ച അസോസിയേഷനും റീജിയനുമുള്ള പുരസ്‌കാരം ഉടന്‍ തന്നെ നടത്തുവാന്‍ ഉദ്ദേശിക്കുന്ന യുക്മ ഫാമിലി മീറ്റില്‍ വെച്ച് വിതരണം ചെയ്യുമെന്ന് നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.