1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2017

ടോം ജോസ് തടിയംപാട്: ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ ഈ വര്‍ഷത്തെ LIMA യുടെ ഓണാഘോഷം ഓണങ്ങളുടെ ഓണമായി ആലേഘനം ചെയ്യുമേന്നതില്‍ ആര്‍ക്കും സംശയമില്ല, അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നു ലിമ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റിന്‍ ജോസഫും അറിയിച്ചു. GCSC , A ലെവെല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കുന്നുണ്ട് അതിലേക്കു അര്‍ഹാരായവര്‍ വരുന്ന തിങ്കളാഴ്ച്ചക്കുമുന്‍പ് താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

ഈ വര്‍ഷത്തെ ലിമയുടെ ബ്രഹത്തായ തിരുവാതിരക്കളി ചരിത്രം തിരുത്തികുറിക്കുന്നതായിരിക്കും,അതോടൊപ്പം കല പരിപാടികളും പൊടിപൊടിക്കും എന്നതില്‍ സംശയമില്ല. ഓണപരിപാടികള്‍ വിജയിപ്പിക്കാന്‍ ലിമ യുടെ എല്ല കമ്മറ്റി അംഗങ്ങളും സജീവനായി രംഗത്തിറങ്ങികഴിഞ്ഞു. മക്‌ന വിഷന്‍ ടിവി, ലിമയുടെ ഓണാഘോഷ പരിപടി ലൈവ് ചെയ്യുന്നതാണ്.

ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍വച്ച് നേഴ്‌സിങ്ങ് മേഘലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8 , ബാന്‍ഡ് 7, എന്നി തസ്ഥികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മലയാളികളെ ആദരിക്കുന്നതാണ്.

വരുന്ന സെപ്റ്റംബര്‍ മാസം 23 ആം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ പ്രൌഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്, രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട്കൂടി പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണ സദ്ധൃക്കു ശേഷം കല പരിപാടികള്‍ ആരംഭിക്കും.

ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രെട്ടെറി സെബാസ്റ്റിന്‍ ജോസഫും പറഞ്ഞു. പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പരൃമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ ,07963387035 ,സെക്രെട്ടെറി സെബാസ്റ്റിന്‍ ജോസഫ് 07788254892

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.