1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2015

മുംബൈ ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ ബംഗ്ലാവ് മന്നത്തിന്റെ പടികള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചുമാറ്റി. പരിസര വാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് കോര്‍പ്പറേഷന്റെ നടപടി.

നേരത്തെ പടികള്‍ നിര്‍മ്മിച്ച നിയമ വിരുദ്ധമായി സ്ഥലം കയ്യേറിയാണെന്ന് ആരോപണമുണ്ടായിരുന്നു. തൊട്ടടുത്ത തെരുവിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് പടികള്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു.

പടികള്‍ പൊളിച്ചു മാറ്റണമെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ കോര്‍പ്പറേഷന് കത്തയച്ചിരുന്നു. എറ്റവും ഒടുവില്‍ എംപി പൂനം മഹാജന്‍ ഇതു സംബന്ധിച്ച് കോര്‍പ്പറേഷന് കത്തയക്കുകയും ചെയ്തു.

കഴിഞ്ഞ വ്യഴാഴ്ച പടികള്‍ പൊളിച്ചു മാറ്റുന്നതിന് ഏഴു ദിവസത്തെ സമയം അനുവദിച്ചു കൊണ്ട് കോര്‍പ്പറേഷന്‍ ഷാരൂഖ് ഖാന് നോട്ടീസയച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ താരം നടപടികളൊന്നും എടുക്കാതിരുന്നതിനാല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി പടികള്‍ പൊളിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.