1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2017

സഖറിയ പുത്തന്‍കളം (ബര്‍മിംഗ്ഹാം): പ്രൗഢഗംഭീരമായ സദസ്, വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം, മികവാര്‍ന്ന കലാപരിപാടികള്‍ എന്നിവയാല്‍ സംമ്പുഷ്ടമായ യുകെകെസിഎ കലാമേളയും പ്രഥമ അവാര്‍ഡ് നൈറ്റും മ്യൂസിക്കല്‍ നൈറ്റും ക്‌നാനായക്കാര്‍ ആസ്വദിച്ചു. യുകെകെസിഎ ഇദംപ്രദമായി റിലീസ് ചെയ്ത ‘കിനായി ഗീതങ്ങള്‍’ എന്ന സിഡി പ്രകാശനവും അവാര്‍ഡ് നൈറ്റിനോടൊപ്പം നടന്നു.

ബര്‍മിംഗ്ഹാമിലെ ബഥേല്‍ സെന്ററില്‍ ഏഴു വേദികളിലായിട്ടാണ് കലാമേള നടത്തപ്പെട്ടത്. രാവിലെ 9,30ന് ആരംഭിച്ച കലാമേളയില്‍ നാനൂറിലധികം കലാപ്രതിഭകളാണ് വിവിധ മത്സരയിനങ്ങളില്‍ പങ്കെടുത്തത്. ഓരോ കലാപരിപാടി കഴിയുമ്പോഴും ജഡ്ജിംഗ് കമ്മിറ്റികള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈകുന്നേരം നാലരയ്ക്ക് കലാമത്സരങ്ങള്‍ പൂര്‍ണമായും പര്യവസാനിച്ചു.

തുടര്‍ന്നു നടന്ന അവാര്‍ഡ് നൈറ്റ് സൂര്യ ഫെസ്റ്റിവല്‍ സ്റ്റേജ് ഷോയിലൂടെ ലോകപ്രശസ്തമായ സൂര്യകൃഷ്ണമൂര്‍ത്തി അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്ക് പ്രഥമ യുകെകെസിഎ അവാര്‍ഡുകള്‍ നല്‍കി.

മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനും കമ്മിറ്റ്‌മെന്റ് അവാര്‍ഡ് യുകെകെസിഎയുടെ പ്രഥമ സ്പിരിച്വല്‍ അഡ്വൈസറായ ഫാ. സിറിയക് മറ്റത്തിലിനും സമ്മാനിച്ചു. സിവിക്യു വെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് നേടിയ അലന്‍ തോമസ് പൊക്കത്തേല്‍, ജിസിഎസ്ഇ പരീക്ഷയില്‍ മികവു നേടിയ ജെന്‍ ഫിലിപ്പ്, ഉപന്യാസ മത്സരവിജയികളായ മാത്യു പുളിക്കതൊട്ടിയില്‍, സരിത ജിന്‍സ്, ബിജു നബത്തേല്‍, ഇടവക സന്ദര്‍ശന വിജയികളായ സോണ ബെന്നി മാവേലില്‍ (43 ഇടവകകള്‍), റെയ്ച്ചല്‍ അഭിലാഷ് (32 ഇടവകകള്‍), മൈലാടുംപാറ, അലീന രാമച്ചനാട്(19 ഇടവകകള്‍) എന്നിവരെയും തുടര്‍ച്ചയായി ആറു തവണ ബാഡ്മിന്റണ്‍ വിജയികളായ സിബുഅനീഷ്, വടംവലി ജേതാക്കളായ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയര്‍ യൂണിറ്റ്, ആപ്തവാക്യ വിജയി ജെയിന്‍ സ്റ്റീഫന്‍, യുകെകെസിഎ സ്‌പെഷ്യല്‍ ഹോണേഴ്‌സ് അവാര്‍ഡിന് മേരി ചൊള്ളമ്പേലും അര്‍ഹയായി. ഗ്രാറ്റിറ്റിയൂഡ് അവാര്‍ഡിന് അലൈഡ് ഗ്രൂപ്പും ശ്രീകുമാര്‍ ആനന്ദ് ടിവിയും സ്റ്റീഫന്‍ ചാണ്ടിയും അര്‍ഹരായി.
കഴിഞ്ഞ 17 വര്‍ഷങ്ങളില്‍ യുകെകെസിഎയുടെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കിയ യുകെകെസിഎ മുന്‍ ഭാരവാഹികളെ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. കണ്‍വന്‍ഷന്‍ ടിക്കറ്റ് ഏറ്റവും അധികം വിറ്റഴിച്ച യൂണിറ്റിനുള്ള അവാര്‍ഡ് കെറ്ററിംഗ് യൂണിറ്റ് അര്‍ഹമായി. മികച്ച റീജിയണായി ലണ്ടന്‍ റീജണും നോര്‍ത്ത് ഈസ്റ്റ് റീജണും മികച്ച യൂണിറ്റുകളായി ബെര്‍മിംഗ്ഹാം യൂണിറ്റും ബ്രിസ്റ്റോള്‍ യൂണിറ്റും തെരഞ്ഞെടുത്തു.

സിങ് വിത്ത് എംജി മത്സരത്തിലെ വിജയികളെ എം.ജി. ശ്രീകുമാര്‍ പ്രഖ്യാപിച്ചു. സ്മിത തോട്ടം വിജയിയും ലെക്‌സി ടോജോ സ്‌പെഷ്യല്‍ അവാര്‍ഡും നേടി. പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് വാലച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കുളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്, അഡ്വൈസര്‍മാരായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.