1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2015

തെക്കൻ സ്പെയിനിലെ ഗ്രാനഡയിലാണ് പത്തു റോമൻ കത്തോലിക് പുരോഹിതർക്കെതിരെ ബാല ലൈംഗിക പീഡനത്തിന് കേസെടുത്തത്. 2004 മുതൽ 2007 വരെയുള്ള കാലയളവിൽ നാലു കൗമാരക്കാരെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. സംഭവത്തിൽ രണ്ടു സഭാ ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാർപ്പാപ്പ നവംബറിൽ ചൂഷണത്തിനിരയായ നാലു പേരിൽ ഒരാളെ മാർപ്പാപ്പ ഫോണിൽ വിളിച്ച് സംഭവത്തിന്റെ പേരിൽ മാപ്പു ചോദിച്ചിരുന്നു. അയാൾ പീഡന സംഭവത്തെക്കുറിച്ച് മാർപ്പാപ്പക്ക് കത്തെഴുതിയതിനെ തുടർന്നായിരുന്നു ഇത്.

ബാല ലൈംഗിക പീഡനങ്ങൾക്കെതിരെ കർശന നിലപാടെടുത്ത മാർപ്പാപ്പ പിന്നീട് സഭാതലത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി. പുരോഹിതർ പ്രതിക്കൂട്ടിലാകുന്ന ലൈംഗിക ചൂഷണ പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു മാർപ്പാപ്പയുടെ നിർദേശം.

കഴിഞ്ഞ ജൂലൈയിൽ പുരോഹിതർ ഉൾപ്പെട്ട ലൈംഗികാരോപണ കേസുകളിലെ ഇരകളോട് മാർപ്പാപ്പ പൊതുമാപ്പ് അഭ്യർഥിച്ചിരുന്നു. ഒപ്പം അത്തരം കേസുകൾ മൂടിവക്കാനുള്ള സഭയുടെ ശ്രമങ്ങളെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.