1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2017

ജിജോ അരയത്ത്: യുകെയിലെ തന്നെ ഏറ്റവും വലിയ അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്റെ സ്‌പോര്‍ട്‌സ്‌ഡേയും ഫാമിലി മീറ്റും ബാര്‍ബിക്യൂവും മെയ് 14 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ കുക്ക് ഫീല്‍ഡിലുള്ള വൈറ്റ്മാന്‍സ് ഗ്രീന് മൈതാനത്തു വച്ച് നടത്തപ്പെടുന്നതാണ്. 85ഓളം കുടുംബങ്ങള്‍ അംഗങ്ങളായുള്ള HMAയുടെ സ്‌പോര്‍ട്‌സ്‌ഡേയും ബാര്‍ബിക്യൂവും അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ലാലു ആന്റണി, ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ വെണ്‍മതി എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും.

HMAയുടെ സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗ്ഗീസ് മട്ടമന, പ്രോഗ്രാം കോ ഓഡിനേറ്റര്‍ സെബാസ്റ്റിയന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജീത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, ബിജു സെബാസ്റ്റിയന്‍ , സിബി തോമസ്, സന്തോഷ് ജോസ്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ബാബു മാത്യു, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ് തുടങ്ങിയവരും കൂടാതെ ലണ്ടന്‍ ചലഞ്ചേഴ്‌സ് ടീം മാനേജര്‍ സജി ജോണ്‍, ക്യാപ്ടന്‍ ജെമ്മു കുര്യന്‍, വൈസ് ക്യാപ്ടന്‍ സിലു ജിമ്മി, ടീം കോച്ച് അരുണ്‍ മാത്യു എന്നിവരും ഏഷ്യന്‍ ടൈഗേഴ്‌സ് ടീം മാനേജര്‍ സണ്ണി ലൂക്കാ ഇടത്തില്‍, ക്യാപ്ടന്‍ ദിനേശ് ഡേവിഡ്, വൈസ് ക്യാപ്ടന്‍ സിബിന്‍ പോത്തന്‍മേരി, ടീം കോച്ച് രാജു ലൂക്കോസ് തുടങ്ങിയവരും, HMA യുടെ ഓഡിറ്റര്‍ ബിജു ഫിലിപ്പും ഉദ്ഘാടന വേദിയില്‍ സന്നിഹിതരാകും.

തുടര്‍ന്ന് 9.15മുതല്‍ ഏഷ്യന്‍ ടൈഗേഴ്‌സ് ടീമും ലണ്ടന്‍ ചലഞ്ചേഴ്‌സ് ടീമും നേതൃത്വം നല്‍കുന്ന കായിക പ്രതിഭകളുടെ വാശിയേറിയ അത്‌ലറ്റിക് മത്സരങ്ങളും പിന്നീട് വടംവലി, നടത്തം, ചാക്കിലോട്ടം, മുക്കാലി ഓട്ടം തുടങ്ങി നിരവധി മത്സരഇനങ്ങളും അരങ്ങേറുന്നതാണ്. മത്സരത്തോടനുബന്ധിച്ച് HMAയുടെ നേതൃത്വത്തില്‍ സ്‌നേഹവിരുന്നും ബാര്‍ബിക്യൂവും സംഘടിപ്പിച്ചിട്ടുണ്ട്. HMAയുടെ സ്‌പോര്‍ട്‌സ് ഡേ കൂടുതല്‍ ആവേശകരവും രസകരവുമാക്കുന്നതിന് എല്ലാ അംഗങ്ങളും രാവിലെ 9മണിക്ക് തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി ജോസഫ് തോമസ്, സ്‌പോര്‍ട്‌സ് കോ ഓഡിനേറ്റര്‍ ജോഷി ജേക്കബ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മത്സരഇനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ടീം ലീഡേഴ്‌സുമായി ബന്ധപ്പെടേണ്ടതാണ്.

സ്‌പോര്‍ട്‌സ് ഡേയുടെ സുഗമമായ നടത്തിപ്പിനായി ജോഷി ജേക്കബിന്റെ നേതൃത്വത്തില്‍ മാത്യൂസ് ജോയി, ദിനേശ് ഡേവിഡ്, ജെമ്മു കുര്യന്‍, ഗംഗാ പ്രസാദ്, മാത്യൂസ് ബിജു, ലൂക്കോസ് രാജു, ദില്‍ഷാ സാറാ പോള്‍, ബിജി സിബി, സിലു ജിമ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പോര്‍ട്‌സ് കമ്മിറ്റിയും പ്രവര്‍ത്തിച്ചു വരുന്നു.

ഗ്രൗണ്ടിന്റെ അഡ്രസ്സ്

Whitenans Green

Cuckheld RH175HX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.