1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2017

 

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പിന്റെ ആകാശത്തുകൂടി പറക്കാന്‍ ആസ്ഥാനം ബ്രിട്ടനില്‍ നിന്ന് മാറ്റണം, ബ്രിട്ടീഷ് വിമാനക്കമ്പനികള്‍ ഇയുവിന്റെ താക്കീത്. യൂറോപ്യന്‍ യൂണിയന്റെ വ്യോമപരിധിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് വിമാനക്കമ്പനികള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമാണ് യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തിയിരിക്കുന്നത്.

ബ്രെക്‌സിറ്റിനു ശേഷം സര്‍വീസ് നടുത്തുന്ന ബ്രിട്ടനില്‍ നിന്നുള്ള ഈസി ജെറ്റ്, റ്യാന്‍ എയര്‍ തുടങ്ങിയ വിമാനക്കമ്പനികളുടെ ആസ്ഥാനങ്ങള്‍ ബ്രിട്ടനില്‍ നിന്ന് മാറ്റണമെന്നും കമ്പനികളുടെ ഓഹരികള്‍ ഇയു പൗരന്മാര്‍ക്ക് വില്‍ക്കണമെന്നുമാണ് യൂണിയന്റെ നിര്‍ദേശം. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് യൂറോപ്പിനകത്ത് സര്‍വിസ് നടത്താന്‍ കഴിയില്ല.

സാമ്പത്തിക ബാധ്യതയും നഷ്ടവും കണക്കിലെടുത്ത് ഭൂരിഭാഗം ബ്രിട്ടീഷ് വിമാനക്കമ്പനികളും ബ്രെക്‌സിറ്റോടെ അവരുടെ ആസ്ഥാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് മാറ്റാന്‍ ഇതോടെ നിര്‍ബന്ധിതരാകും. നിലവില്‍ ഈസി ജെറ്റിന്റെ 84 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത് ബ്രിട്ടീഷുകാരാണ്. ബ്രെക്‌സിറ്റോടെ അത് കുത്തനെ ഇടിഞ്ഞ് 49 ശതമാനമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.