1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2016

സ്വന്തം ലേഖകന്‍: യാത്രക്കാരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താന്‍ എയര്‍ ഇന്ത്യ, ആതിഥ്യ മര്യാദ കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍. ആതിഥ്യ മര്യാദ കുറയുന്നു എന്ന പഴി കെട്ടു മടുത്താണ് എയര്‍ ഇന്ത്യ ഇപ്പോള്‍ അതു പരിഹരിക്കാന്‍ ചില വ്യത്യസ്ത മാര്‍ഗങ്ങളുമായി രംഗത്തെത്തുന്നത്. ഇനി മുതല്‍ വിമാനത്തിലെ യാത്രക്കാരോട് ജയ് ഹിന്ദ് എന്നു അഭിസംബോധന ചെയ്യണമെന്നാണു തീരുമാനം.

യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞു വിമാനം പുറപ്പെടുന്നതിനു മുമ്പായിരിക്കും ജീവനക്കാര്‍ ജയ് ഹിന്ദ് എന്ന് അഭിസംബോധന ചെയ്യുന്നത്. എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വിനി ലോഹനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല ഏതു സാഹചര്യത്തിലും യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും എപ്പോഴും പുഞ്ചിരി തൂകി നില്‍ക്കണം എന്നും ലോഹനി ജിവനക്കാരോട് ആവശ്യപ്പെട്ടു.

യാത്രക്കാര്‍ക്കു നല്ലൊരു അനുഭമായിരിക്കണം ജീവനക്കാര്‍ നല്‍കേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്യുന്ന ഭിന്നശേഷിയുള്ള യാത്രക്കരേ അവഗണിക്കുന്നു എന്നും മോശമായി പെരുമാറിയെന്നുമുള്ള ആരോപണം എയര്‍ ഇന്ത്യക്കെതിരേ ഉയര്‍ന്നിരുന്നു. ജീവനക്കാര്‍ക്കിടയിലെ കലഹങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. എല്ലാ പരാതികള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള പരിഹാരവും എയര്‍ ഇന്ത്യ മുമ്പോട്ട് വയ്ക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.