1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2015


ദുബായിയില്‍ തൊഴില്‍ തേടി എത്തുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ഏഷ്യ, അറബ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് ആളുകള്‍ വന്‍തോതില്‍ ദുബായിയിലേക്ക് എത്തുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കക്കാരും ഇങ്ങോട്ടേക്ക് എത്തുന്നത്. നേരത്തെ അമേരിക്കക്കാര്‍ ലണ്ടനിലേക്കായിരുന്നു തൊഴില്‍ തേടി പോയിരുന്നത്.

ഏറ്റ്‌ന ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2013 മുതലാണ് ദുബായ് ജോലി തേടുന്നവരുടെ ഇഷ്ട ലക്ഷ്യസ്ഥാനമായി മാറിയത്. 2006 മുതല്‍ ഈ പട്ടികയില്‍ ആദ്യ സ്ഥാനം അലങ്കരിച്ചിരുന്ന ലണ്ടന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാരീസ് മൂന്നാം സ്ഥാനത്തും എത്തി.
സിംഗപ്പൂര്‍, റോം എന്നിവിടങ്ങലിലേക്കും അമേരിക്കക്കാര്‍ ചേക്കേറുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2013ലെ കണക്കനുസരിച്ച് 7.8 മില്യണ്‍ പ്രവാസികള്‍ യുഎഇയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 40,000 പേര്‍ അമേരിക്കക്കാരാണ്. ഈ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സൂചന.

അമേരിക്കയിലെ നികുതിഭാരവും ബാങ്കിംഗ് നിയന്ത്രണങ്ങളും കാരണം ഒട്ടേറെപ്പേര്‍ വിദേശങ്ങളിലേക്ക് പോകുന്നുണ്ടെന്നാണ് വിവരം. 2014ല്‍ 3415 അമേരിക്കക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചു. ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങളില്‍ 1335 പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.