1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2015

കനേഡിയന്‍ കമ്പനിയായ അവിഡ് ലൈഫ് മീഡിയയുടെ ഉടമസ്ഥതയിലുള്ള ഡെയ്റ്റിംഗ് സൈറ്റാണ് ആഷ്‌ലി മാഡിസണ്‍. വിവാഹേതര ബന്ധങ്ങള്‍ക്ക് വേണ്ടിയുള്ള പെയ്ഡ് വെബ്‌സൈറ്റാണിത്. ഈ വെബ്‌സൈറ്റ് ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ സൈറ്റില്‍ അക്കൗണ്ടുള്ള 3.70 കോടി ആളുകളുടെ വിവരങ്ങള്‍ ഹാക്കേഴ്‌സ് ഇപ്പോള്‍ പുറത്തുവിടുമെന്ന് ഭീഷണിമുഴക്കുകയാണ്.

ഭാര്യയില്‍ സംതൃപ്തിയില്ലാത്തവരും ഭര്‍ത്താവില്‍ സംതൃപ്തിയില്ലാത്തവരും ഞങ്ങളിലേക്ക് വരു എന്ന് പരസ്യം നല്‍കിയാണ് ആഷ്‌ലി മാഡിസണ്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിച്ചു കൊണ്ടിരുന്നത്.

വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉപയോക്താക്കളും വ്യക്തിപരമായ വിവരങ്ങളും, നഗ്‌ന ചിത്രങ്ങളും, വെബ്ക്യാം വീഡിയോകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് ഹാക്കേഴ്‌സിന്റെ കൈയില്‍ കിട്ടിയിരിക്കുന്നത്. തങ്ങളുടെ സെര്‍വറില്‍ ഉപയോക്താവിന്റെ ഒരു വിവരങ്ങളും സേവ് ചെയ്യപ്പെടില്ല എന്നാണ് ആഷ്‌ലി മാഡിസണ്‍ ഓരോ കസ്റ്റമേഴ്‌സിനും നല്‍കിയിരുന്ന ഉറപ്പ്. ഇത് കമ്പനി ലംഘിക്കുന്നുണ്ടെന്ന് ഹാക്കേഴ്‌സിന് മനസ്സിലായതിനെ തുടര്‍ന്നാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഉപയോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുന്നതും. കസ്റ്റമേഴ്‌സിന് നല്‍കിയ ഉറപ്പ് ലംഘിച്ച ആഷ്‌ലി മാഡിസണ്‍ അടച്ചു പൂട്ടണമെന്നാണ് ഇപ്പോള്‍ ഹാക്കേഴ്‌സ് ആവശ്യപ്പെടുന്നത്.

രണ്ടാം തവണയും ഉപയോക്താക്കളോട് മാപ്പ് പറഞ്ഞ കമ്പനി സൗജന്യമായി അക്കൗണ്ട് ഡിലീറ്റ് ചെയ്ത് എല്ലാ വിവരങ്ങളും നീക്കം ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.