1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2018

സ്വന്തം ലേഖകന്‍: ബംഗളുരു ക്ലബിലെ ഏറെ നാളായി പൂട്ടിക്കിടന്ന ലോക്കര്‍ തുറന്നപ്പോള്‍ കണ്ടത് 550 കോടിയുടെ സ്വത്ത്. ഉടമസ്ഥന്‍ ഉപയോഗിക്കാതിരുന്ന ക്ലബ് ലോക്കര്‍ തുറന്നു നോക്കിയപ്പോഴാണ് ക്ലബ് ഉദ്യോഗസ്ഥര്‍ 550 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ട് ഞെട്ടിയത്. ബെംഗളൂരുവിലെ ബോവറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലബിലെ ഉദ്യോഗസ്ഥരാണ് ലോക്കറിനുള്ളില്‍ കോടികളുടെ സ്വത്തുക്കള്‍ കണ്ടെടുത്തത്.

ആഭരണങ്ങള്‍, സ്വര്‍ണം, പണം, ചെക്ക് ബുക്കുകള്‍, സ്വത്തുക്കളുടെ പ്രമാണങ്ങള്‍ എന്നിവയാണ് ലോക്കറില്‍ ഉണ്ടായിരുന്നത്. തുറക്കാതെ കിടന്ന് ലോക്കറുകള്‍ പരിശോധിക്കുന്നതിനിടയില്‍ അവിനാഷ് അമര്‍ലാല്‍ കുക്രേജ എന്ന ബിസിനസ്സുകാരന്റെ ലോക്കറില്‍ ഈ ബാഗുകള്‍ കണ്ടെത്തിയത്. മൂന്ന് ലോക്കറുകളില്‍ ആറ് ബാഗുകളായിരുന്നു ഉണ്ടായിരുന്നത്. അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ക്ലബ് സെക്രട്ടറി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ലോക്കറുകള്‍ സീല്‍ ചെയ്തു.

തുടര്‍ന്ന് സ്ഥലത്തെത്തിയ ഇന്‍കംടാക്‌സ്,എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവ തുറന്ന് പരിശോധിക്കുകയായിരുന്നു. 3.90 കോടി രൂപയുടെ പണം, 7.80 കോടി രൂപയുടെ ആഭരണങ്ങള്‍, 650 ഗ്രാം സ്വര്‍ണം, 15 ലക്ഷം രൂപയുടെ റോളക്‌സ് വാച്ച്, 3035 ലക്ഷം രൂപ വിലവരുന്ന പീജിയസ്റ്റ് വാച്ച്, നിരവധി സ്വത്തുക്കളുടെ പ്രമാണങ്ങള്‍ എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഇവ ഏകദേശം 550 കോടി രൂപ വിലമതിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

സ്വത്തുക്കള്‍ സീല്‍ ചെയ്ത ഉദ്യോഗസ്ഥര്‍ അവിനാഷ് കുക്രേജയുടെ വീടും ഓഫീസും റെയ്ഡ് ചെയ്തു. ബെംഗളൂരുവിലെ ബോവറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലബില്‍ അംഗങ്ങള്‍ക്ക് ലോക്കര്‍ സൗകര്യം നല്‍കാറുണ്ടായിരുന്നു. ഇതില്‍ കുറേ കാലമായി തുറക്കാത്ത ലോക്കറുകള്‍ ക്ലബ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തുറന്ന് പരിശോധിച്ചപ്പോളാണ് കോടികളുടെ സ്വത്തു വകകള്‍ പുറത്തായത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.