1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2015

അസൈലം അപേക്ഷ തള്ളുകയാണെങ്കില്‍ പിന്നെ രാജ്യത്ത് നില്‍ക്കാന്‍ കുടിയേറ്റക്കാര്‍ക്ക് അവകാശമില്ലെന്ന നിയമം ബ്രിട്ടണ്‍ കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇതിനായി കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയോ പുറത്താക്കാന്‍ വിമുഖത കാണിക്കുകയോ ചെയ്യുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിന് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമ നിര്‍മ്മാണം നടത്തുന്നതെന്ന് കമ്മ്യൂണിറ്റീസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരെ ഉപയോഗിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സും സ്ഥാപനഉടമകളും ഇനി നിയമത്തിന്റെ പിടിയിലാകുമെന്നും ക്രെഗ് പറഞ്ഞു. അസൈലം അപേക്ഷ നിരസിക്കപ്പെടുന്നവര്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക അലവന്‍സില്‍ കുറവ് വരുത്താന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് പൂര്‍ണമായും നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ കൈവശമുള്ള കണക്കുകള്‍ പ്രകാരം നിലവില്‍ 10,000 ആളുകളെങ്കിലും ഇത്തരത്തില്‍ സര്‍ക്കാരിന്റെ ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. പുതുക്കിയ നയപ്രകാരം ഒരാള്‍ക്ക് ഒരാഴ്ച്ച 36 പൗണ്ട് അലവന്‍സായി ലഭിക്കും. അസൈലം അപേക്ഷ നിരസിക്കപ്പെട്ടതിന് ശേഷവും യുകെയില്‍ കുടുംബവുമൊത്ത് താമസിക്കുന്നു എന്നതിനാലാണ് സര്‍ക്കാര്‍ ഇവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 36 പൗണ്ട് ആഴ്ച്ചയില്‍ നല്‍കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ ദരിദ്രരായ ഈ ആളുകള്‍ യുകെ വിട്ട് പോകേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.