1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2015

ഇന്ന് എടിഎം നഗരങ്ങളുടെയും ഗ്രാമങ്ങളുടെയുമൊക്കെ ഏതു മുക്കില്‍ നോക്കിയാലും കാണാം. പക്ഷെ 48 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിതി അതായിരുന്നില്ല. ഇന്നേക്ക് 48 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോകത്തില്‍ ആദ്യമായി ഒരു എടിഎം മെഷീന്‍ സ്ഥാപിച്ചത്. 1967 ജൂണ്‍ 27ന് ലണ്ടനിലെ എല്‍ഫീല്‍ഡ് ടൗണിലാണ് എടിഎം വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിനും ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടിഎം കണ്ടുപിടിച്ചിരുന്നെങ്കിലും 25 ഓളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ എടിഎം സ്ഥാപിച്ചത്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇട്ട കാര്‍ഡ് എടിഎം മെഷീന്‍ ഇടപാടുകാരന് തിരിച്ചു നല്‍കിയിരുന്നില്ല. പത്തു പൗണ്ട് നോട്ടുകള്‍ അടക്കം ചെയ്ത കവറുകളാണ് എടിഎമ്മിലൂടെ വിതരണം ചെയ്തിരുന്നത്. പിന്‍ കോഡ് ഉപയോഗിച്ചുള്ള എടിഎം കാര്‍ഡുകള്‍ നിലവില്‍ വന്നത് ഏറെ കാലങ്ങള്‍ക്ക് ശേഷമാണ്.

ഇന്തൃയിലെ ആദ്യത്തെ എടിഎം 1987ല്‍ മുംബൈയില്‍ തുറന്നത് എച്ച്എസ്ബിസിയാണ്. കേരളത്തിലെ ആദ്യത്തെ എടിഎം 1992ല്‍ തിരുവനന്തപുരത്ത് തുടങ്ങിയത് ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റാണ്. ലോകത്തിലെ തന്നെ ആദ്യത്തെ ഒഴുകുന്ന എടിഎം 2004 ഫെബ്രുവരിയില്‍ തുടങ്ങിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. കൊച്ചിക്കും വൈപ്പിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന ഒരു ജങ്കാര്‍ ബോട്ടിലായിരുന്നു ഇത്. ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എടിഎം സിക്കീമിലെ തെഗുവിലാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.