1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2015

യുഎഇയില്‍ താമസമാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ 62 ശതമാനവും നടുവേദന അനുഭവിക്കുന്നവരാണെന്ന പഠനം. ഡിസ്‌കിന് സംഭവിക്കുന്ന വിവിധ തകരാറുകളാണ് ഇത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നത്. ഹെര്‍ണിയേറ്റഡ് ഡിസ്‌ക്, സ്‌പൈനല്‍ സ്റ്റിനോസിസ് തുടങ്ങിയ രോഗങ്ങളാണ് യുവതി യുവാക്കളില്‍ പൊതുവില്‍ കാണുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ അസ്ഥി രോഗ വിദഗ്ധനും അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്റുമായ ഡോ. ഹിലാലി നൂറുദ്ദീന്‍ പറയുന്നു.

പലപ്പോഴും ഇത്തരം രോഗത്തിന് തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. ജോലി ഉള്‍പെടെയുള്ള പതിവ് പ്രവര്‍ത്തനങ്ങളാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് നയിക്കുന്നത്. തുടക്കത്തില്‍ അസുഖം ചെറുതായാണ് വരിക. വലിയ ബുദ്ധിമുട്ടുള്ളതായി തോന്നില്ല. പിന്നീട് കഠിനമാവും. അതോടെ ദിനചര്യകള്‍ പോലും നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടായി തുടങ്ങും. പതിവായി വ്യായാമം ചെയ്യുകയാണ് ഈ അവസ്ഥയെ അതിജീവിക്കാനുള്ള മാര്‍ഗം.

പതിവായി അര മണിക്കൂര്‍ നടക്കുകയോ, 20 മുതല്‍ 40 മീറ്റര്‍ വരെ നീന്തുകയോ ചെയ്യാവുന്നതാണ്. സ്വദേശികളിലും ഈ പ്രശ്‌നം അത്ര കുറവല്ല എന്നാണ് ഡോ. ഹിലാലി നൂറുദ്ദീന്‍ വെളിപ്പെടുത്തുന്നത്.

ഓഫീസ് ജോലി ചെയ്യുന്നവരും പുറത്തു ജോലി ചെയ്യുന്നവരുമായ വിദേശ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ സാംബിള്‍ സര്‍വെയിലാണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും കട്ടിപ്പണി എടുക്കുന്നവര്‍ക്കും വ്യായാമത്തിന്റെ അഭാവം കൊണ്ട് ഇത്തരത്തിലുള്ള നടുവേദനാ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് മുന്‍കാലങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.