1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2015

ബോംബ്‌ഷെല്‍ ബാന്‍ഡിറ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ വംശജയായ നേഴ്‌സിനെ ബാങ്ക് കൊള്ളയടിച്ചതിന്റെ പേരില്‍ 66 മാസത്തെ ജയില്‍ശിക്ഷയ്ക്ക് യുഎസ് കോടതി വിധിച്ചു. യുഎസിലെ മൂന്ന് സംസ്ഥാനങ്ങളിലായി നാല് ബാങ്കുകളില്‍നിന്ന് മോഷണം നടത്തിയതിനാണ് 24കാരിയായ സന്ദീപ് കോറിനെ ശിക്ഷിച്ചത്. 2014ലെ വേനല്‍ക്കാലത്ത് നടത്തിയ നാല് ബാങ്ക് മോഷണങ്ങളുടെ പേരിലാണ് സന്ദീപ് കോറിനെ ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്. ബാങ്കുകളില് നിന്ന് മോഷ്ടിച്ച 40000 ഡോളര് തിരികെ അടയ്ക്കാനും കോടതി ഉത്തരവില് പറയുന്നു.

ബാങ്ക് കവര്‍ച്ചകളെ എഫ്ബിഐ വിശദീകരിക്കുന്നത് ഇങ്ങനെ – മാന്യമായി വസ്ത്രം ധരിച്ച് ബാങ്കിനുള്ളില്‍ എത്തുന്ന സന്ദീപ് കോര്‍ അവിടെയുള്ള ജീവനക്കാരെ ശരീരത്തില്‍ ബോംബുണ്ടെന്നും അത് ഇപ്പോള്‍ പൊട്ടിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തും. പിന്നീട് രജിസ്റ്ററിലുള്ള പണം കൈമാറാന്‍ ആവശ്യപ്പെടും. പേടിച്ചു വിറച്ചു നില്‍ക്കുന്ന ബാങ്ക് ജീവനക്കാരുടെ ഭയം മുതലാക്കി സന്ദീപ് കൗര്‍ പണവുമായി രക്ഷപ്പെടും. ഇതാണ് ഇവരുടെ മോഷണ രീതി. കാലിഫോര്‍ണിയയില്‍ ആരംഭിച്ചതാണ് സന്ദീപ് കൗറിന്റെ മോഷണ പരമ്പര. ഏറ്റവും ഒടുവിലായി അവര്‍ കൊള്ളയടിച്ചത് സെന്റ് ജോര്‍ജിലെ ബാങ്കാണ്.

പരാജയപ്പെട്ട ഒരു വിവാഹ ബന്ധത്തിന്റെ ചരിത്രം സന്ദീപ് കൗറിനുണ്ട്. ലാസ് വേഗാസിലെ പ്രശസ്തമായ ചൂതാട്ട കേന്ദ്രങ്ങളില്‍നിന്നാണ് സന്ദീപ് കൗറിന് പണത്തോടുള്ള ആര്‍ത്തിയും ആവശ്യും തുടങ്ങിയത്. ഇതാണ് മോഷണത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും വഴി വെച്ചത്. 15ാം വയസ്സില്‍ ഹൈ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍ 19ാം വയസ്സില്‍ നേഴ്‌സിംഗ് ഡിഗ്രിയും പൂര്‍ത്തിയാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.